കുടുംബസംഗമം സംഗമം നടത്തി

priyadarsini-family-meet
SHARE

പെർത്ത്∙ തൃക്കാക്കരയിൽ ഉമാ തോമസ് നേടിയ വൻ വിജയം ആഘോഷിക്കുന്നതിനായി പെർത്തിലെ  ഇന്ത്യൻ നാഷനൽ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ  ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. 

പ്രിയദർശിനി സെക്രട്ടറി ജിജോ ജോസഫ് തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയം കോൺഗ്രസ്സിൽ ഉണ്ടായ ഉണർവും ആവേശവും നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ടു കോൺഗ്രസ് ശക്തമായി മുന്നോട്ടു വരുന്നതിനാവശ്യമായ നടപടികൾ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ നടത്തിവരുന്ന ജനദ്രോഹ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. 

തുടർന്ന് പ്രസിഡന്റ് പോളി ചെമ്പൻ ആദരണീയനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ നടന്ന ആക്രമണത്തെ അപലപിച്ചു പ്രമേയം അവതരിപ്പിച്ചു. കെപിസിസി ആസ്ഥാനം ഉൾപ്പടെ വിവിധ കോൺഗ്രസ്‌ ഓഫിസുകൾക്കു നേരെ വളരെ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. കമ്മിറ്റി മെംബർ സുഭാഷ് മങ്ങാട്, സോയി സിറിയക്ക്  എന്നിവർ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചു.  

തുടർന്ന് ബേസിൽ അവതരിപ്പിച്ച മാജിക്‌ ഷോ കുടുംബസംഗമത്തിന്റെ  മാറ്റു കൂട്ടി. ബേസിൽ, ജോജു ജോസ്, വിഞ്ചു പ്രബിത്ത്, റീജ റോയ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറി. ജിസ്മോൻ ജോസിന്റെയും തോമസ് ഡാനിയേലിന്റെയും നേതൃത്വത്തിൽ നടത്തിയ വിവിധ ഗെയിം ഷോ മത്സരങ്ങളിൽ അംഗങ്ങൾ എല്ലാവരും പ്രായഭേദമന്യേ പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനദാനം വിതരണം ചെയ്യുകയും ചെയ്‌തു. തുടർന്നു ട്രഷറർ പ്രബിത്ത് പ്രേംരാജ് നന്ദി പ്രകാശിപ്പിക്കുകയും, രുചികരമായ അത്താഴവിരുന്നോടു കൂടി യോഗം അവസാനിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ഫാസിസ്റ്റ് ശൈലിയിലുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ടു പ്രമേയം പ്രസ്തുത സംഗമത്തിൽ പാസാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS