ബ്രിസ്‌ബെൻ ∙ ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ മൂന്നാമത് നാഷനൽ കോൺഫറൻസിനും, കബൂൾച്ചർ ആലയ സമർപ്പണ ശുശ്രൂഷയ്ക്കും കബൂൾചർ വേദിയാകും.
ജൂലൈ 8 മുതൽ 10 വരെ കബുൾച്ചറിൽ നടക്കുന്ന സമ്മേളനം ഓസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. ബിഷപ് വാൾട്ടർ അൾവാറസ് ഉദ്ഘാടനം ചെയ്യും. മീറ്റിങ്ങുകളിൽ സുവിശേഷകൻ പാസ്റ്റർ പി.സി ചെറിയാൻ പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റ കീഴിലുള്ള എല്ലാ സഭകളും, ബ്രിസ്ബെയ്നിലുള്ള മറ്റിതര സഭകളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്റർ ചെയർമാൻ പാസ്സ്റ്റർ ജെസ്‌വിൻ മാത്യൂസ് അറിയിച്ചു.