മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ്

mav-badminton-tournament
SHARE

മെൽബൺ∙ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) നേതൃത്വത്തിൽ മാവ് കപ്പ്  ബാഡ്മിന്റൺ  ടൂർണമെന്റ് . ജൂലൈ 16 ശനിയാഴ്ച രാവിലെ 8 മണി മുതൽ  4 മണി വരെ മെൽബണിലെ സൗത്ത് ഈസ്റ്റ് സബർബായ ക്ലൈഡ് നോർത്തിൽ സ്പോർട് അരീന എയുവിൽ നടത്തുന്നു. 

മൂന്നു വിഭാഗത്തിലുള്ള മത്സരങ്ങളാണ് ഈ ടൂർണമെന്റിൽ ഉള്ളത്. വിജയികൾക്ക്  ഡബിൾസ്  വിഭാഗത്തിൽ $ 500 ഉം ട്രോഫിയും റണ്ണേഴ്‌സ് അപ്പിനു  $ 300 ഉം ട്രോഫിയും  സിംഗിൾസ്  വിഭാഗത്തിന് യഥാക്രമം $ 250 ഉം  ട്രോഫിയും  റണ്ണേഴ്സപ്പിനു $ 200 ഉം ട്രോഫിയും  സമ്മാനമായി ലഭിക്കും.

മലയാളി അസോസിയേഷൻ  ഓഫ് വിക്ടോറിയയുടെ  ഓണാഘോഷ ദിവസമായ ഓഗസ്റ്റ്  28 ഞായറാഴ്ച സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ സമ്മാനദാനം നടത്തും . സ്പോർട്സ് പ്രേമികളായ എല്ലാവരെയും ബാഡ്മിന്റൺ ടൂർണമെന്റിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായും  എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുന്നതായും  മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഭാരവാഹികൾ അറിയിച്ചു.

മലയാളി അസോസിയേഷൻ  ഓഫ് വിക്ടോറിയ ബാഡ്മിന്റൺ  ടൂർണമെന്റ് സ്പോൺസർ ചെയ്തിട്ടുള്ളത്  സിഡ്നി  ആസ്ഥാനമായുള്ള NFinity Financials ആണ്.  കൂടുതൽ വിവരങ്ങൾക്ക് മലയാളി അസോസിയേഷൻ  ഓഫ് വിക്ടോറിയ ഭാരവാഹികളുമായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS