ബ്രിസ്‌ബെയ്‌ൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ സംയുക്ത തിരുനാൾ

brisbane-feast
SHARE

ബ്രിസ്‌ബെയ്ൻ ∙ ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ, ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മാക്‌ല്പ്പിന്റെയും സംയുക്ത തിരുനാൾ ജൂലൈ 29, 30, 31 തീയതികളിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 Nudge Road, North gate) ആഘോഷിക്കും.

തിരുനാളിന് ഒരുക്കമായി ജൂലൈ 22 മുതൽ എല്ലാ ദിവസവും നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ജൂലൈ 29 വെള്ളി : കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ഫാ. തോമസ് അരീക്കുഴി, ഫാ. ജിയോ ഫ്രാൻസീസ് തിരുകർമ്മങ്ങൾക്കു നേതൃത്വം നൽകും.‌

ജൂലൈ 30 ന് ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠക്കും റാസാ കുർബാനക്കും ഫാ. അബ്രഹാം കഴുന്നടിയിൽ, ഫാ. ഡാനിഷ് കേച്ചേരിയിൽ ശുശ്രൂഷകരായിരിക്കും. ജൂലൈ 31 ഞായർ ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വെടിക്കെട്ട്, സ്നേഹവിരുന്ന്.

തിരുനാൾ തിരുകർമ്മങ്ങൾക്ക് : ഫാ. ആന്റോ ചിരിയൻകണ്ടത്ത്, ഫാ. റോണി കളപ്പുരക്കൽ, ഫാ. ജോർജ് മങ്കുഴിക്കരി, ഫാ. ജോഷി പറപ്പള്ളിൽ നേതൃത്വം നൽകും. ഇടവക വികാരി ഫാ. ജോർജ് മങ്കുഴിക്കരി, ട്രസ്റ്റിമാരായ ജോൺ മാത്യു, ജോർജ് വർക്കി, ആൻസി ജോമോൻ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ ജോസഫ് സേവ്യർ, ബിറ്റു ജോർജ് നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ഇടവക വികാരി ഫാ. ജോർജ് മങ്കുഴിക്കരി ‍ – 0438411417

ട്രസ്റ്റി ജോൺ മാത്യു – 0423741833

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS