ബ്രിസ്ബെയ്നിൽ ഓഗസ്റ്റ് 20ന് ഇശൽ സന്ധ്യ 2022

isal-sandhya
SHARE

ബ്രിസ്ബെയ്ൻ∙ മൺമറഞ്ഞ മലയാളത്തിന്റെ  പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബെയ്നിൽ ഇശൽ സന്ധ്യ 2022. പാട്ടും നൃത്തവുമായി ഓഗസ്റ്റ്  20ന്  ഗ്രീൻ ബാങ്ക് കമ്യൂണിറ്റി  ഹാളിൽ  റിഥം ഓഫ് ആർട്ട്സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് . 

ബ്രിസ്ബെയ്നിലും സമീപ പ്രദേശങ്ങളിലും  നിന്നുള്ള അൻപതിൽപരം കലാകാരന്മാർ ഇശൽ സന്ധ്യയിൽ പങ്കാളികളാകും . പൂർണമായും സൗജന്യമാണ് പരിപാടികളെന്നു ഭാരവാഹികളായ റോയ് കാഞ്ഞിരത്താനം ,  മാമ്മൻ  ഫിലിപ്പ് എന്നിവർ അറിയിച്ചു . 

ചായ ,പഴംപൊരി ,ബോണ്ട തുടങ്ങി നാടൻ പോറോട്ടയും ബീഫ് കറിയും ബിരിയാണിയും വരെ മിതമായ നിരക്കിൽ ലഭിക്കുന്ന തട്ട് കടകളും ഇതോടൊപ്പം സജീകരിച്ചിട്ടുണ്ട് . ഇവിടെ സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടെന്നും സംഘാടകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS