ഒത്തുകല്യാണവും മൈലാഞ്ചിയും വർണ്ണശബളമായി

engagement-liya
SHARE

മെൽബൺ ∙ മെൽബണിലെ ബിസിനസ്–റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹിയും പ്രവാസി കേരളാ കോൺഗ്രസിന്റെ ഓസ്ട്രേലിയായുടെ പ്രഥമ പ്രസിഡന്റുമായ റെജി പാറയ്ക്കന്റെ മകൾ ലിയാ പാറയ്ക്കലിന്റേയും റോഷൻ റോയി പാട്ടകണ്ടത്തിന്റേയും വിവാഹത്തിന് മുൻപുള്ള മനസമ്മതവും മൈലാഞ്ചിയും വർണ്ണശബളമായ ചടങ്ങുകളിലൂടെ നടന്നു.

engagement-liya-2

കോട്ടയം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കാത്തലിക്ക് പള്ളിയിൽ ഫാ. ജോസ് പാട്ടക്കണ്ടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഒത്തുകല്യാണത്തിന്റെ ചടങ്ങിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ അപ്രേം പിതാവ് അനുഗ്രഹ പ്രഭാഷണവും ആശീർവാദവും നൽകി.

engagement-liya-3

ഫാ. സിറിയക്ക് മറ്റം, ഫാ. ഫിൽമോൻ കളത്തറ, ഫാ. തോമസ് പ്രാലേൽ, ഫാ. ജെയിംസ് പൂപ്പാടി എന്നിവർ ഉൾപ്പെടെ പന്ത്രണ്ടോളം വൈദികർ മനസമ്മത ചടങ്ങിന് പങ്കാളികളായി. തുടർന്ന് കോട്ടയം വിൻസർ കാസ്സിൽ ഹോട്ടലിന്റെ കൺവൻഷൻ സെന്ററിൽ നടന്ന മൈലാഞ്ചി ചടങ്ങിന് സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

engagement-liya-4

കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ചീഫ് വിപ്പ് ഡോ. ജയരാജ്, മുൻ കേന്ദ്രമന്ത്രി പി. സി. തോമസ്, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മുൻ മന്ത്രിമാരായ പി. ജെ. ജോസഫ്, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, എംഎൽഎമാരായ മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎമാരായ സ്റ്റീഫൻ ജോർജ്, പി. എം. മാത്യൂ, ജോയി എബ്രഹാം എന്നിവരും രാഷ്ട്രീയ നേതാക്കന്മാരായ സാവിയോ കുന്നശ്ശേരി, നാട്ടകം സുരേഷ്, സണ്ണി തെക്കേടം, സജി മഞ്ഞകടമ്പൻ, വിക്ടർ ടി. തോമസ്, വർഗീസ് മാമൻ, അഡ്വ. നിധിൻ പുല്ലുക്കാട്ട്, ജോസ് പുത്തൻകാല, പ്രിൻസ് ലൂക്കോസ്, വിജി എം. തോമസ്, ഡോ. സിന്ധുമോൾ ജേക്കബ്, ജോജി കുറുത്തിയാടൻ എന്നിവരും മലയാള മനോരമ കോ–ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, പ്രവാസി നേതാക്കളായ ബിജോമോൻ ചേന്നാത്ത്, സിറിൾ കൈതവേലി, ഷാജി വരാക്കുടി, രേണു തച്ചേടൻ, സാബു മന്നാകുളം, ബെന്നി വാച്ചാച്ചിറ, സജി ന്യൂകാസിൽ എന്നിവരും പങ്കെടുത്തു.

engagement-liya-5

കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ നവജീവൻ തോമസ് കഴിഞ്ഞ കാലങ്ങളിൽ റെജി പാറയ്ക്കൻ ചെയ്തു നൽകിയ സഹായങ്ങൾക്ക് നന്ദി പറഞ്ഞു. കൂടാതെ നവജീവൻ ട്രസ്റ്റിന്റെ നടത്തിപ്പിനുവേണ്ടി സംഭാവന തോമസിന് നൽകുകയും ചെയ്തു. അവതാരകനും നടനും ആയ ഗോവിന്ദ് പദ്മസൂര്യ (ജിപി), സംവിധായകൻ കലാഭവൻ അൻസാർ, കോട്ടയം രമേശ്, സോബി കലാഭവൻ, ശ്രുതിലയ, ശ്രുതി ലക്ഷ്മി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് ആറിന് അമേരിക്കയിലെ അത്‍ലാന്റായിലെ മാരിയറ്റ് റിസോർട്ടിലാണ് വിവാഹം.

engagement-liya-9

ജോസ്കോ ഗ്രൂപ്പിന്റെ എംഡി ടോണി ജോസ്, ഡയറക്ടർ ഡാനി തോമസ്, ജനറൽ മാനേജർ സാബു തോമസ്, വിവിധ ബ്രാഞ്ചുകളിലെ മാനേജർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മൈലാഞ്ചി ചടങ്ങുകളുടെ ഇവന്റ് മാനേജ്മെന്റ് ത്രീ ഫോർ ഫൈവിന്റെ അലൻ ആയിരുന്നു. സ്റ്റീഫൻ തോമസിന്റെ റെയ്ൻബോ കാറ്ററിങ്ങ് ആയിരുന്നു ഏവർക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിയത്.

engagement-liya-7

മെൽബണിലെ പ്രശസ്ത കവിയും അവതാരകനും ആയ രേണു തച്ചേടൻ ആയിരുന്ന പരിപാടികളുടെ അവതാരകൻ. ക്നാനായ വോയിസ് ആയിരുന്നു ചടങ്ങുകളുടെ തൽസമയ സംപ്രേഷണം നടത്തിയത്.

engagement-liya-8
engagement-liya-6
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS