ഗുരുധർമ്മ പ്രചരണസഭ ഇന്റർനാഷനൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ ഓസ്‌ട്രേലിയയിൽ പ്രവ൪ത്തനമാരംഭിച്ചു

gdps-australia
SHARE

പെർത്ത്‌∙ ഗുരുധർമ്മ പ്രചരണസഭ ഇന്റർനാഷനൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ ഓസ്‌ട്രേലിയയിൽ പ്രവ൪ത്തനമാരംഭിച്ചു. പഠനത്തിനായും ജോലി സംബന്ധമായും ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായാണ് പ്രവർത്തനം.

പ്രവ൪ത്തന ഉദ്ഘാടനം 2022 ഓഗസ്റ്റ് 7 ഞായറാഴ്ച  ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ നിര്‍വഹിച്ചു. യോഗത്തിൽ മഹാഗുരു സ്ഥാപിച്ച സംഘടനകളെ സ്മരിച്ചു കൊണ്ടു സ്വാമിജി സംസാരിച്ചു. ശിവഗിരി മഠവുമായി ഈ സംഘടന ചേർന്നു പ്രവര്‍ത്തിക്കുന്നു എന്ന വലിയ പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട് എന്നു സ്വാമിജി യോഗത്തിൽ അറിയിച്ചു. 

ആദ്യമായി ഉപരി പഠനത്തിനായും ജോലി സംബന്ധമായും ഓസ്‌ട്രേലിയയിൽ എത്തിച്ചേരുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്യുകയും. ഓസ്‌ട്രേലിയയിലേക്കു വരാനിരിക്കുന്നവർക്ക് എന്തൊക്കെ സഹായ സഹകരണങ്ങൾ ചെയ്തു നൽകാമെന്നും ചർച്ച നടത്തി. 

ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലെ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കു ചേർന്നു. യോഗത്തിനു ജിഡിപിഎസ് ഇന്റർനാഷണൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ കോഡിനേറ്റർ പിയൂഷ് ശശിധരൻ അധ്യക്ഷത വഹിച്ചു, ജി‍ഡിപിഎസ് സിഡ്നി കോഡിനേറ്റർ ഷൈബൂ സ്വാഗതവും സേവനം ഓസ്‌ട്രേലിയ പ്രസിഡന്റ് ജയകുമാർ വാസുദേവൻ കൃതജ്ഞതയും പറഞ്ഞു. 

ജിഡിപിഎസ് മെൽബൺ, ശ്രീനാരായണ മിഷൻ സൗത്ത് ഓസ്‌ട്രേലിയ , ക്വീൻസ്‌ലാന്റ് ശ്രീനാരായണ മിഷൻ , സാരഥി കുവൈത്ത് ,  ജിഡിപിഎസ് കാസർകോട്, സേവനം ഓസ്‌ട്രേലിയ പെർത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ്  തുടങ്ങിയ സംഘടന പ്രതിനിധികൾ ആശംസ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}