ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ തിങ്കളാഴ്ചയുണ്ടായ അതിശക്തമായ മഴയിൽ എട്ടു പേർ മരിച്ചു. നഗരത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് മഴയിൽ, ‌വീടുകളും റോഡുകളും സബ്‍വേ സ്റ്റേഷനുകളും വെള്ളത്തിലാവുകയും നിരവധി പേരെ താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. 

A car damaged by flood water is seen on the street after heavy rainfall at Gangnam district in Seoul. Photo by: Jung Yeon-je / AFP
A car damaged by flood water is seen on the street after heavy rainfall at Gangnam district in Seoul. Photo by: Jung Yeon-je / AFP

പ്രാദേശിക സമയം തിങ്കളാഴ്ച അർധരാത്രി മുതൽ സോളിന്റെ വിവിധ ഭാഗങ്ങളിൽ 422 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇതേതുടർന്ന് അധികൃതർ ഏറ്റവും ഉയർന്ന എമർജൻസി അലർട്ടായ ലെവൽ 3 പ്രഖ്യാപിച്ചു. ഒരു മണിക്കൂറിൽ നഗരത്തിൽ 141.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.

People wade alongside submerged cars in a street during heavy rainfall in the Gangnam district of Seoul on August 8. Photo by: YONHAP / AFP
People wade alongside submerged cars in a street during heavy rainfall in the Gangnam district of Seoul on August 8. Photo by: YONHAP / AFP

വ്യാഴാഴ്ച വരെ സോളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്ര അധികൃതർ മുന്നറിയിപ്പു നൽകി. ശക്തമായ മഴയിൽ റോഡുകളിലും മറ്റും ഉണ്ടായ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. നിരവധിപേർ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

English Summary: Record rain leaves at least 8 dead in South Korean capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com