ADVERTISEMENT

സിഡ്നി∙ ഓസ്‌ടേലിയയിൽ  ആദ്യം  രൂപം  കൊണ്ട  മലയാളി  സംഘടനകളിലൊന്നായ  സിഡ്‌നി  മലയാളി  അസോസിയേഷന്റെ  ഓണഘോഷപരിപാടികളും  45–ാം വാർഷിക  ആഘോഷങ്ങളുടെ  സമാപനവും   സെപ്റ്റംബർ  10  ശനിയാഴ്ച  ബ്ലാക്ക് ടൗൺ  ക്രോയേഷ്യൻ  ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും .പൂക്കളം  ഒരുക്കുന്നതോടുകൂടി  പരിപാടികൾക്ക്  തുടക്കമാവും. തുടർന്നു വൈകിട്ട്  3  മണി മുതൽ  നാടൻ  കായിക  മത്സരങ്ങൾ  നടക്കും. പുരുഷന്മാർക്കും   സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള  വടംവലി  മത്സരങ്ങൾ ,കസേരകളി  മത്സരം , സുന്ദരിക്കു പൊട്ടു തൊടൽ മുതലായ   മത്സരങ്ങൾക്ക്  ആകർഷണീയമായ  സമ്മാനങ്ങളും ഉണ്ടായിരിക്കും.

 

തുടർന്നു  വിശിഷ്ട അതിഥികൾ  പങ്കെടുക്കുന്ന  സാംസ്‌കാരിക  സമ്മേളനവും വാർഷിക  സുവനീറിന്റെ  പ്രകാശനവും  നടക്കും.സിഡ്‌നിയിലെ  കലാ  പ്രതിഭകൾ  അണിയിച്ചൊരുക്കുന്ന  മികച്ച കലാപരിപാടികൾ  പരിപാടിയുടെ  മറ്റൊരു  ആകര്ഷണീയത  ആയിരിക്കും. വിഭവ  സമൃദ്ധമായ  ഓണസദ്യയോടെ  പരിപാടികൾക്കു വിരാമമാകും. ഭാരവാഹികളും സന്നദ്ധപ്രവർത്തകരും  ചേർന്ന  വിപുലമായ കമ്മറ്റി  പരിപാടികൾ  ഭംഗിയാക്കുവാൻ  അക്ഷീണം  പ്രവർത്തിക്കുന്നു. പരിപാടിയുടെ  ടിക്കറ്റുകൾ മുൻപേ  വിറ്റു  പോയിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com