ADVERTISEMENT

മെൽബൺ∙ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തന്റെ സ്ഥാനാരോഹണത്തിനു ശേഷമുള്ള പ്രഥമ സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തി. ചരിത്ര സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓസ്‌ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന തപാൽ സ്റ്റാംപ് മെൽബണിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗവും മുൻ സാംസ്‌കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റർ ഖലീൽ എംപി, ആദ്യ കോപ്പി പരിശുദ്ധ ബാവയ്ക്ക് നൽകി പ്രകാശനം ചെയ്തു. സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് കത്തീഡ്രൽ അങ്കണത്തിൽ നടന്ന പൊതു ചടങ്ങിൽ വിവിധ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും സംസാരിച്ചു.

ഒരു ഇന്ത്യൻ സഭാമേലധ്യക്ഷ്യന്റെ ഇത്തരത്തിൽ ഒരു വ്യക്‌തിഗത തപാൽ സ്റ്റാംപ് പുറത്തിറക്കുന്നത് മലങ്കര സഭാചരിത്രത്തിൽ ഇത് ഇദം പ്രഥമമായാണ്. ഈ ഉദ്യമത്തിനു ഓസ്ട്രേലിയ പോസ്റ്റിനോടും സഭാ ഓഫിസിനോടും ചേർന്നു പ്രവർത്തിച്ചു നേതൃത്വം നൽകിയ മെൽബൺ കത്തീഡ്രൽ അംഗങ്ങളോടും ഇടവക നേതൃത്വത്തോടും ഉള്ള നന്ദി പരിശുദ്ധ കാതോലിക്കാ ബാവ പ്രകടിപ്പിച്ചു. സ്റ്റാംപിന്റെ കോപ്പി ലോകത്ത്എവിടെയും ഉള്ള സഭാംഗങ്ങൾക്കു ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് secretary@stmarysioc.org.au എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com