ADVERTISEMENT

കാൻബറ∙ ഓസ്ട്രേലിയയുടെ ഉണർവിനു വേണ്ടി നടത്തുന്ന ഏഴു ദിവസത്തെ നാഷനൽ ഫാസ്റ്റിങ് പ്രയർ സെപ്റ്റംബർ  25 മുതൽ ഒക്ടോബർ ഒന്നു വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്നു. 

 

ബ്ലസ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർമാരായ ബിജു ചാക്കോ, തോമസ് ഫിലിപ്പ്, പോൾ മാത്യു, ബെൻ ടെഫി, ജോ തോമസ്, സാം മാത്യു, മോനിസ് ജോർജ് എന്നിവർ വചനം സംസാരിക്കുകയും ഷാജി ജോൺ, പെർസിസ് ജോൺ, ലോട്സൺ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം ആരാധന നയിക്കുകയും ചെയ്യും.

 

ദിവസവും ഇന്ത്യൻ സമയം രാവിലെ ആറു മണിക്കും ഉച്ചകഴിഞ്ഞ് 2 30 നും (ഓസ്‌ട്രേലിയയിൽ സിഡ്നി  സമയം രാവിലെ 10:30 നും വൈകിട്ട് 7:00 നും) ആയിരിക്കും യോഗങ്ങൾ നടത്തുക.  27, 28 തീയതികളിലെ മീറ്റിങ്ങുകൾ ഇംഗ്ലീഷിൽ ആയിരിക്കും. ഒക്ടോബർ 1ന് ഇന്ത്യൻ സമയം രാവിലെ 9 30ന്   (ഓസ്‌ട്രേലിയയിൽ  സിഡ്നി സമയം ഉച്ചകഴിഞ്ഞ് 2:00 ന്) യുവജന മീറ്റിങ്ങിൽ ആൽബിൻ മാത്യു, എംലി ഗ്രീറ്റസ് എന്നിവർ ദൈവജനം ശുശ്രൂഷിക്കും. എല്ലാവരെയും പ്രാർഥന സംഗമത്തിലെക്ക് സ്വാഗതം ചെയ്യുന്നതായി ബ്ലസ് ഓസ്ട്രേലിയ ഭാരവാഹികള്‍ അറിയിച്ചു.

Zoom 

Meeting ID-864 1177 0.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com