ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു

st-georges-orthodox-church-brisbane
SHARE

ബ്രിസ്ബെയ്ൻ ∙ ദേവാലയങ്ങൾ കൂട്ടായ്മ വളർത്തുന്ന ഇടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനാണ് ക്രിസ്തു പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. കൂദാശയോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. എംപിമാരായ റോസ് വസ്ത, കോറിൻ മക്മില്ലൻ എന്നിവർ പങ്കെടുത്തു.

st-georges-orthodox-church-brisbane1

2008ലാണ് ഓർത്തഡോക്സ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം ബ്രിസ്ബെയ്നിൽ സ്ഥാപിതമായത്. 2019 ൽ ഇടവകയ്ക്കു വേണ്ടി മക്കെൻസിയിൽ വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് പള്ളി പണിതിരിക്കുന്നത്. കഴിഞ്ഞ ജനുവരി 23നാണ് വികാരി ഫാ. ജാക്സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}