പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത്തില്‍ കുർബാന നടത്തി

church1
SHARE

ബ്രിസ്‌ബെയ്ൻ ∙ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബാന ഇടവക മെത്രപൊലീത്ത അഭിവന്ദ്യ ഡോ. യുഹാനോൻ മാർ ദീയസ് കൊറോസിന്റെയും, നവാഭിഷിക്ത  മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസിന്റെ മുഖ്യകാർമികത്വത്തിൽ നടത്തി. ഗോൾഡ് കോസ്റ്റ് ലെയും പരിസരപ്രദേശങ്ങളിലെയും അനേകമാളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ബ്രിസ്ബ്രെയ്ൻ സെന്റ്. ജോർജ്  ഓർത്തഡോക്സ് പള്ളി മുൻ വികാരി റവ. ഫാദർ. ജാക്സ് ജേക്കബും, വികാരി റവറന്റ്. ഫാദർ. ലിജു സാമുവലും അഭിവന്ദ്യ തിരുമേനി മാരോടൊപ്പം വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം കൊടുത്തു. ഇടവക വികാരി റവറന്റ്. ഫാദർ. ഷിനു ചെറിയാൻ നന്ദി രേഖപ്പെടുത്തി. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളിൽ വിശുദ്ധ കുർബാനയും, സൺഡേ സ്കൂളും ഉണ്ടാകുമെന്ന് ഇടവക വികാരി റവറന്റ്. ഫാദർ. ഷിനു ചെറിയാൻ അറിയിച്ചു.

  കൂടുതൽ വിവരങ്ങൾക്ക്: റവറന്റ്. ഫാദർ. ഷിനു ചെറിയാൻ : 0422498356, റോബർട്ട് കുര്യാക്കോസ് : 0405620369, അലക്സ് തോമസ് : 042361066,  ജേക്കബ് : 0449821231

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}