ADVERTISEMENT

മെൽബൺ∙ മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) ഒക്ടോബർ 28 വെള്ളി രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വർഷമായി ക്യാൻസറിന്റെ ചികിൽസയിലായിരുന്നു പരേത. 14 വർഷം മുൻപ് യുകെയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഷൈനി ജോർജ്.

അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ പരേതരായ പൈലി, ത്രേസ്യാമ്മയുടെ മകളാണു ഷൈനി. ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ ഷെറിൻ ജോർജ്, ജെറിൻ ജോർജ് എന്നിവരാണ്. ജോയി കരുമത്തി (യുഎസ്എ) , പാപ്പച്ചൻ കരുമത്തി (നെടുവന്നൂർ), വർഗ്ഗീസ് കരുമത്തി (യുഎസ്എ) , ബേബി കരുമത്തി (യുഎസ്എ), ജോണി കരുമത്തി (യുഎസ്എ ) എന്നിവർ സഹോദരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com