ADVERTISEMENT

മെൽബൺ ∙ കോവിഡ് മഹാമാരിക്കാലത്ത് ആരോ​ഗ്യ രം​ഗത്ത് മികച്ച സേവനം നടത്തിയ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന ഐഎച്ച്എൻഎ നഴ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയയിൽ വിതരണം ചെയ്തു. 

 

ഓസ്ട്രേലിയയിൽ തിരഞ്ഞെടുത്ത അഞ്ചു നഴ്സുമാർക്ക് ഓരോ ലക്ഷം രൂപ വീതവും ഫ്ലോറൻസ് നൈറ്റിങ്‌ഗേൾ ശിൽപവും പ്രശസ്തി പത്രവുമാണ് നൽകിയത്. സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്നാണ് പുരസ്കാരം വിതരണം ചെയ്തത്.

 

അരുൺ തോമസ്, ബീന ഗോപിനാഥൻ പിള്ള, ജസ്‌നി ആനന്ദ്, ജോസഫ് ജനിങ്സ്, മായ സാജൻ നരേകാട്ട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ ജനുവരിയിൽ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com