ADVERTISEMENT

മെൽബൺ ∙ ന്യൂ സൗത്ത് വെയിൽസിലെ വാഗവാഗ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇനിമുതൽ മലങ്കര സഭക്ക് കീഴിലെ ഇടവക പള്ളി. ഒരു ദശാബ്ദം പിന്നിട്ട കോൺഗ്രിഗേഷൻ ഇടവക പള്ളിയായി ഉയർത്തിയതായി അറിയിച്ചുകൊണ്ട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് കൽപന നൽകി. 

 

vagvagaga-st-marys-indian-orthodox-congregation-malankara-sabha1

കോൺഗ്രിഗേഷനിൽ ശ്ലൈഹിക സന്ദർശനത്തിന് എത്തിയ മെത്രാലീത്ത വിശുദ്ധ കുർബാന അർപ്പിച്ച് മടങ്ങിയ ശേഷം ഇടവകയായി ഉയർത്തി കൽപന നൽകുകയായിരുന്നു. 

 

മലങ്കര ഓർത്തഡോക്സ് സഭക്ക് കീഴിൽ 2011ൽ ആരംഭിച്ച കോൺഗ്രിഗേഷൻ വാഗവാഗയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാംഗങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നു. ഫാ.ജയിംസ് ചാൾസ്, ട്രസ്റ്റി ജോയിക്കുട്ടി മാത്യു, സെക്രട്ടറി ടോം ജോസഫ് രാജൻ എന്നിവർ ഇടവകയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com