ADVERTISEMENT

മെൽബൺ ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെന്റ് ജോർജ് കമ്മ്യൂണിറ്റി സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും നടത്തി. ഒക്ടോബർ 22നായിരുന്നു ചടങ്ങുകൾ. ഓസ്‌ട്രേലിയ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ അത്തനാസിയോസിന്റെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി ഫ. പ്രവീൺ കുരിയാക്കോസ് കശീശായുടേയും സഹവികാരി ഫാ. ഡോ.ഡെന്നീസ് കൊളശ്ശേരിൽ കശീശായുടേയും ഇടവകയിലേയും ഓസ്‌ട്രേലിയായിലെ മറ്റുഇടവകകളിലേയും വൈദിക ശ്രേഷ്ടരുടേയും സഹകാർമ്മികത്വത്തിലും ആയിരുന്നു ചടങ്ങുകൾ.

st-george-community-aus-4

23 ഞായറാഴ്ച്ച രാവിലെ ദേവാലയത്തിലെ കുർബാനയ്ക്കു ശേഷം കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി. പള്ളി അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നങ്ങളുടെ സാന്നിധ്യത്തിൽ ഹാളിലേക്കാനയിച്ചു. അഭിവന്ദ്യഗീവർഗീസ് മോർ അത്തനാസിയോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ലീ ടാർമിൽസ് എംപി (സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ)യുടെ സാന്നിധ്യത്തിൽ ക്ലരിൻഡ ഡിസ്ട്രിക്ട് എംപി മെൻഗ് ഹെഗൻ ടാക് ഉദ്ഘാടനം നിർവഹിച്ചു.

st-george-community-aus-2

പ്രസ്‌തുത സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികളെ കൂടാതെ സുറിയാനി സഭയിലെ ഫാ. ഇസ്കാൻഡർ അപ്രം, കോപ്റ്റിക് ഓർത്തഡോക്സ്‌സഭയിലെ ഫാ. ഡാനിയൽ ഗബ്രിയേൽ, വിക്ടോറിയൻ കൗൺസിൽ ഓഫ് ചർച്ചസിനെ പ്രതിനിധീകരിച്ചു അശോക് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. ഇടവക വികാരി പ്രവീൺ കുരിയാക്കോസ് അച്ചൻ സ്വാഗത പ്രസംഗവും പള്ളി സെക്രട്ടറി സജിപോൾ നന്ദിയും പറഞ്ഞു. സെന്റ് ജോർജ് കമ്മ്യൂണിറ്റി സെന്റർ യാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച സേവനംകാഴ്ച വെച്ചവരെ തദവസരത്തിൽ ആദരിച്ചു.

st-george-community-aus-3

വിക്ടോറിയൻ ഗവൺമെൻറ്റിന്റെ പ്രത്യേക ഗ്രാൻഡും ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമവും കൂടിയാണ് ഇടവക ഈ സെന്ററിന്റെ പണി പൂർത്തീകരിച്ചത്. ഇടവകാംഗങ്ങൾക്കും പൊതുജനങ്ങൾക്കും വളരെ ഉപയോഗപ്രദമായ രീതിയിൽ കൊമേഴ്സ്യൽ കിച്ചൻ, ബാഡ്മിന്റൺ കോർട്ട്, വിശാലമായ സ്റ്റേജോടു കൂടിയ ഓഡിറ്റോറിയം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് കമ്യൂണിറ്റി സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com