ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ ജസ്റ്റിസ് ഓഫ് പീസ് (ജെപി) ആയി മലയാളിയായ രാവിഷ് കെ ജോൺ നിയമിതനായി. നാട്ടിലെ നോട്ടറിയുടെതിനു സമാനമായ അധികാരങ്ങളും ചുമതലകളുമുള്ള ഈ പദവിയിലെത്തിയ ചുരുക്കം മലയാളികളില്‍ ഒരാളാണ് രാവിഷ്. വർഷങ്ങളോളം യുകെയിൽ നഴ്സിങ്ങ് ജോലി ചെയ്ത ശേഷമാണ് രാവിഷ് 2014ൽ ഓസ്ട്രേലിയയിലെ പെർത്തിൽ എത്തിയത്. 

 

അവിടെ സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ ജെപി ആകുന്നതിനുള്ള കോഴ്സ് പൂർത്തിയാക്കിയാണ് നിയമന യോഗ്യത നേടിയത്. വെസ്റ്റൺ ഓസ്ട്രേലിയ ധനകാര്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി യാസ് മുബറക്കായ് എംഎൽയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. 

 

സെർച്ച് വാറന്റുകൾ നൽകുക, ജാമ്യാപേക്ഷകൾ പരിശോധിക്കുക, അഫിഡവിറ്റുകളും സ്റ്റാറ്റ്യൂട്ടറി ഡിക്ളറേഷനുകളും മറ്റുരേഖകളും നൽകുക അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ജെപിയുടെ ചുമതലകൾ. മൂവാറ്റുപുഴ വാളകം കാറാനിൽ ജോണിന്റെയും എലിസബത്തിന്റെയും മകനാണ് രാവിഷ്. ഭാര്യ പ്രിൻസി. പെർത്തിൽ നഴ്സാണ്. മക്കൾ: എഫീ, സാമുവൽ, ഹന്ന (വിദ്യാർഥികൾ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com