ADVERTISEMENT

 

മെൽബൺ∙ മാർത്തോമാ സഭയുടെ ഓസ്‌ട്രേലിയ സിംഗപ്പൂർ മലേഷ്യ ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് റവ: ഡോ:ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്‌ എപ്പിസ്കോപ്പ മെൽബണിൽ എത്തിച്ചേർന്നു. ഭദ്രാസനചുമതല ഏറ്റതിനു ശേഷമുളള ബിഷപ്പിന്റെ പ്രഥമ ഓസ്‌ട്രേലിയൻ എപ്പിസ്‌കോപ്പൽ സന്ദർശനമാണിത്‌. മെൽബൺ മാർത്തോമാ ഇടവക വികാരി റവ: ഷോജി വർഗീസ്, ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി റവ: സജിൻ ബേബി, മെൽബൺ മാർത്തോമാ സെക്രട്ടറി സുനിൽ മാത്യു, അസി സെക്രട്ടറി റോഷൻ സജു, ലെ ലീഡർഷിറിൽ വറുഗീസ്, ജോബി ബേബി, കൊയർ സെക്രട്ടറി അനീഷ് ജോൺ, മണ്ഡലം മെമ്പർ അരവിന്ദ്‌ തോമസ്‌ എന്നിവർ ബിഷപ്പിനു മെൽബൺ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com