ADVERTISEMENT

വെസ്റ്റ് ഇൻഡീസ് ∙ സെന്റ് ലൂസിയ  മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിലിൽ മലയാളി തിളക്കം. കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണന്‍ സർക്കാർ പ്രതിനിധിയായി കൗൺസിലിൽ നിയമിതനായി. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നത്. 

മെഡിക്കൽ വിഭാഗത്തിനു പുറമെനിന്നുള്ള  സർക്കാറിന്റെ  പ്രതിനിധിയായാണ് സിബിയെ തിരഞ്ഞെടുത്തത്. ലോക്കൽ ഗവൺമെന്റുമായി ചേർന്ന് നിരവധി  പ്രവർത്തനങ്ങളിലേർപ്പെട്ടു വരുന്ന സിബി, ജസ്റ്റിസ് ഓഫ് ദ പീസ് ഓഫ് ദി സ്റ്റേറ്റ് ഓഫ് സെന്റ് ലൂസിയ എന്ന പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജനുമാണ്. 

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ധാരാളം വിദ്യാർഥികൾ  മെഡിസിൻ പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന ഡാലസ് ആസ്ഥാനമായ സെന്റ് ലൂസിയയിലെ ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ്-പബ്ലിക് റിലേഷൻസ് ആയി സിബി പ്രവർത്തിച്ചു വരുന്നു. ക്രിക്കറ്റിനു വേരോട്ടമുള്ള സെന്റ് ലൂസിയയിൽ ക്രിക്കറ്റിന്റെ ഒരു മികച്ച അംബാസഡർ കൂടിയാണ് സിബി  ഗോപാലകൃഷ്ണൻ. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ  വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ലൈസൻ മാനേജരായും സിബി  പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com