ADVERTISEMENT

മെൽബൺ ∙ വിക്ടോറിയാ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്മസ് കാരളിന് മെൽബണിലെ ഈസ്റ്റേൻ റീജനിൽ തുടക്കമായി. സ്നേഹത്തിന്റെയും  ത്യാഗത്തിന്റെയും സന്ദേശം ഉൾകൊണ്ടുകൊണ്ട് വിക്ടോറിയ സംസ്ഥാനത്തെ മുഴുവൻ ക്നാനായ കുടുംബങ്ങളെ സന്ദർശിച്ചും, ക്രിസ്മസ് പാപ്പായുടെ സമ്മാനങ്ങൾ വിതരണം ചെയ്തും കുടുംബ ബന്ധങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിഉറപ്പിച്ചും അസോസിയേഷൻ നടത്തുന്ന കാരൾ അംഗങ്ങൾക്ക് എന്നും ആവേശമാണ്.

victoria-kcc-carol-2

വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസിന്റെ പുതിയ ഭാരവാഹികളായ തോമസ് സജീവ് (പ്രസിഡന്റ്) വൈസ് പ്രസിഡന്റ് റ്റോബി ജോയി, സെക്രട്ടറി ഫിലിപ്പ്സ് ഏബ്രാഹാം, ട്രഷറർ സക്കറിയാ ജെംയിസ്സ്, ജോയിന്റ് സെക്രട്ടറി ജനീഫർ ജോസ്, വിവിധ ഏരിയ കോഓർഡിനേറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇത്തവണത്തെ ക്രിസ്മസ് കാരൾ നടത്തുന്നത്. ആദ്യ ദിവസം തന്നെ  അംഗങ്ങളുടെ ജനപങ്കാളിത്തം കൊണ്ട് ഇസ്റ്റേൺ റീജനിലെ കാരൾ ജനശ്രദ്ധ പിടിച്ചുപറ്റി.

victoria-kcc-carol-3

ക്രിസ്മസ് പാപ്പായോടും, വാദ്യമേളങ്ങളോടും കൂടി ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചുകൊണ്ട് അംഗങ്ങളുടെ വീടുകളിൽ ചെന്ന് ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം പങ്കിടുകയും വീട്ടുകാർ നൽകുന്നവിഭവങ്ങൾ ആസ്വദിച്ച്,  പ്രാർഥനകളും ചൊല്ലിയാണ് അംഗങ്ങൾ ഓരോ വീടുകളിലും കടന്നു ചെല്ലുന്നത്. 

victoria-kcc-carol-4

വിക്ടോറിയായിലെ ക്നാനായ മക്കളെ ഒരു ചരടിൽ കോർത്തു ഇണക്കുന്ന പരിപാടിയാണ് അസോസിയേഷന്റെ ക്രിസ്മസ് കാരൾ. ഡിസംബർ 17–ാം ന് അസോസിയേഷന്റെ ക്രിസ്മസ് കാരളിന്റെ ആഘോഷമായ ചടങ്ങുകൾ നടക്കും.

victoria-kcc-carol-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com