ADVERTISEMENT

മെൽബൺ ∙ മെൽബൺ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉദ്ഘാടനം, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ നിർവഹിച്ചു. ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനർ ആയി, വിപുലമായ കമ്മിറ്റിയും, ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാനായി നിലവിൽ വന്നു. 

 

മെൽബൺ ആർച്ചുബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡെന്നിസ് ഹാർട്ട് പിതാവിനാൽ സ്ഥാപിതമായ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ മിഷൻ, പിന്നീട് ഇടവകയായി മാറി, മെൽബണിൽത്തന്നെ രണ്ട് സെന്ററുകളായി, ഇടവക സമൂഹത്തെ ചേർത്തുനിർത്തി, വിശുദ്ധ കുർബാനയും കുട്ടികൾക്ക് വേദപാഠവും നടത്തി, യാത്ര തുടരുകയാണ്. 

 

ഈ ഇടവകയുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി ആഘോരാത്രം പ്രയത്നിച്ച, അഭിവന്ദ്യ പിതാക്കന്മാരെയും, വൈദികരെയും, പാരിഷ് കൗൺസിൽ അംഗങ്ങളെയും അൽമായ സഹോദരി സഹോദരന്മാരെയും യോഗം അനുസ്മരിച്ചു. ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ സ്വാഗതവും, കൈക്കാരൻ ആശിഷ് സിറിയക് യോഗത്തിന് നന്ദിയുമർപ്പിച്ചു. കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. മെൽബണിലെ മുഴുവൻ ഇടവകാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഒരുപിടി നല്ല പരിപാടികൾ നടത്തുവാൻ പരിശ്രെമിക്കുമെന്നു ഇടവക വികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com