ബ്രിസ്ബേൻ ∙ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനു സമീപം സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിൻ ഫിലിപ്പ് (24) ആണ് മരിച്ചത്. ഓസ്‌ട്രേലിയൻ സമയം തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.
പ്രസിദ്ധ വിനോദ കേന്ദ്രമായ സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ ഫാൾസ് കാണാൻ ഇറങ്ങിയതായിരുന്നു എബിനും കൂട്ടുകാരും. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഉപരി പഠനത്തിനായി 2018ൽ ഓസ്‌ട്രേലിയയിൽ എത്തിയ എബിൻ, സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു.
വാർത്ത: സ്വരാജ് സെബാസ്റ്റ്യൻ മാണിക്കത്താൻ