ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

garshom-1
16 –ാ മത് ഗർഷോം പുരസ്കാര ജേതാക്കൾ പുരസ്കാരദാന ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം.
SHARE

അസർബൈജാൻ ∙ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ അസർബൈജാനിലെ ബാക്കുവിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.16–ാമത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങ് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നവംബർ 20 ന് നടന്നു. 17–ാ മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ നവംബർ 22 ന് ലാൻഡ്‌മാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.

16 –ാ മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ (2021) മൊറോക്കോ അംബാസിഡർ മൊഹമ്മദ്‌ ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു. യുഎഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, സജി മാർക്കോസ്, ഡോ സൂസൻ ജോസഫ്, എബ്ജിൻ ജോൺ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

garshom-2
17 –ാ മത് ഗർഷോം പുരസ്കാര ജേതാക്കൾ പുരസ്കാരദാന ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം.

17 –ാ മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ (2022) ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ. ജി. മന്മഥൻ നായർ, മൂസ കോയ, സാമൂഹ്യപ്രവർത്തകൻ ജേക്കബ് മാത്യു ഐക്കര എന്നിവർ ഏറ്റുവാങ്ങി. 

മികച്ച പ്രവാസി മലയാളി സാരംഭമായി തിരഞ്ഞെടുക്കപ്പെട്ട ടെൻടാക്കിൾ ഏയ്റോലോജിസ്റ്റിക്സിനുവേണ്ടി മാനേജിങ് ഡയറക്ടർ എൽദോ ഐപ്പ്, ഡയറക്ടർ ശ്രീജിത്ത് പത്മനാഭൻ എന്നിവരും മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസിനുവേണ്ടി പ്രസിഡന്റ് ജിത്തു ജനാർദ്ദനനും ഗർഷോം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അസർബൈജാൻ പാർലമെൻറ് അംഗം റാസി നുറുല്ലയെവ്, ക്രൊയേഷ്യ അംബാസഡർ ബ്രാങ്കോ സെബിക്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസഡർ ഇൻ-ചാർജ് വിനയ് കുമാർ,  മുൻ കർണാടക എംഎൽഎ ഐവാൻ നിഗ്ലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 85 പ്രവാസി മലയാളികൾക്കും 12 മലയാളി സംഘടനകൾക്കും 3 പ്രവാസി മലയാളി സംരംഭങ്ങൾക്കും ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈത്ത്, യുഎഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം അവാർഡ്ദാന ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS