ADVERTISEMENT

 

ബ്രിസ്‌ബേൻ ∙ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനു സമീപം സൺഷൈൻ കോസ്റ്റിൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച മലയാളി വിദ്യാർഥി എബിൻ ഫിലിപ്പിന്റെ മൃതദേഹം ബുധനാഴ്ച (നാളെ) പൊതുദർശനത്തിനു വയ്ക്കും.സൺഷൈൻ കോസ്റ്റിലെ ജീസസ് ക്രൈസ്റ്റ് ദേവാലയത്തിൽ(41-49 stark Ln,Forest Glen,Sunshine Coast)രാവിലെ 11 മുതൽ 1 മണി വരെയാണ് പൊതുദർശനം.

 

കഴിഞ്ഞ മാസം 28 നാണ് കൂട്ടുകാർക്കൊപ്പം ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ എബിൻ മുങ്ങി മരിച്ചത്. 2018 ൽ ഓസ്‌ട്രേലിയയിൽ എത്തിയ എബിൻ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത മാസം കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി ജീവിതത്തോട് വിടപറഞ്ഞത്.

 

സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ എബിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.ശനിയാഴ്ച്ച രാവിലെ 2.45 ന് കേരളത്തിൽ എത്തിച്ചേരും.

 

മുവാറ്റുപുഴ പെരിങ്ങഴ കുരിയപ്ലാവിങ്കൽ ഫിലിപ്പിന്റെയും മിനിയുടെയും മൂത്ത മകനാണ് എബിൻ. ഏക സഹോദരൻ ബിബിൻ ബാംഗ്ലൂരിൽ പഠിക്കുന്നു. എബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റ് ചെലവുകൾക്കുമായി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ഏകദേശം 55 ലക്ഷം രൂപയോളം സമാഹരിച്ചിരുന്നു.സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ആണ് തുക സമാഹരിക്കുന്നതിനും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നേതൃത്വം വഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com