ADVERTISEMENT

ഓക്‌ലാൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്‌ലാൻഡ് മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .പുതിയ ഭാരവാഹികളായി ലോക കേരളസഭാംഗം ബ്ലെസൻ എം. ജോസ് (പ്രസിഡന്റ് ) ലെസ്‌ലി കൊറേ (വൈസ് പ്രെസിഡന്റ് ) റോജി വർഗീസ് (സെക്രട്ടറി ) ജൂലി വിനു (ജോയിന്റ് സെക്രട്ടറി ) അഭിനന്ദ് പോൾ  (ട്രഷറർ ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മെബിൻ ജോൺ, എബി ജോസഫ്, ഡെയ്സി സുജോ,ലിബി ജേക്കബ് ഉമ്മൻ ,ആർച്ച രവികുമാർ ,സാബു പുതപ്പള്ളിൽ ,ജെയ്‌മോൻ മേനാച്ചേരി ,ഷിനോ തോമസ് ,ജാബിർ ഹുസൈൻ ,വിഷ്ണു അശോക്  എന്നിവരെയും തിരഞ്ഞെടുത്തു .

സിൽവർ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌ലാൻഡ് മലയാളി സമാജം രൂപംകൊണ്ടന്നാൾ മുതൽ ഓക്‌ലാൻഡിലെ മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു 

മുൻ പ്രസിഡന്റ്  സോബി ബെർണാഡ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സിന്ധു പുന്നൂസും വരവ് ചിലവ് കണക്ക് ‌അഭിനന്ദ് പോളും അവതരിപ്പിച്ചു. 2021-22  ൽ സമാജം നടത്തിയ പരുപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു. സണ്ണി കുഴിക്കൊമ്പിൽ മുഖ്യ വരണാധികാരിയായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com