ADVERTISEMENT

മെൽബൺ∙ എറണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയ സംഭാവന ചെയ്യുന്ന വാൻ ലെനിൻ സെന്ററിൽ  നടന്ന ചടങ്ങിൽ കനിവ് പ്രസിഡന്റ് സി.എൻ. മോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം രമേശ് കുറുപ്പ് കൈമാറി. ചടങ്ങിൽ വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ മുഖ്യ അതിഥി ആയിരുന്നു. 

 

കനിവ് ഭാരവാഹികളായ സിനിലാൽ, ഷാഹുൽ ഹമീദ്, സി.കെ വർഗ്ഗീസ്, വേണു , എന്നിവർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ  വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ബിരിയാണി ഫെസ്റ്റു വഴിയും ഓണാഘോഷ പരിപാടികൾ നടത്തിയും സമാഹരിച്ച തുക ഉപയോഗിച്ചാണു നവോദയ ഈ വാഹനം വാങ്ങി നൽകിയത്. 

 

നവോദയ ഓസ്ട്രേലിയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായ രാജൻ വീട്ടിൽ നവോദയയുടെ വിവിധകമ്മിറ്റികളെ പ്രതിനിധീകരിച്ച് റിജേഷ്, ബിജു മാത്യു, ഷിബു പോൾ, ബെന്നി നിലമ്പൂർ, പോൾജേക്കബ്, ജോൺസൺ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com