ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ക്യൂൻസ്‍ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‍ലാന്റ് പ്രവർത്തനം തുടങ്ങി.ചെംസൈഡ് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ഹേണററി കോൺസൽ അർച്ചന സിങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ജയിംസ് മാർട്ടിൻ എം.പി മുഖ്യാധിതി ആയിരുന്നു. സുധാ ശങ്കർ, റവ. ഫാ. ഫെലിക്സ് മാത്യു, ഡോ. ചൈതന്യ ഉണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. 

 

പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാൻ സ്വാഗതവും ജോളി കരുമത്തി നന്ദി പറഞ്ഞു. സെക്രട്ടറി സിറിൽ ജോസഫ് സംഘടനയുടെ ഭാവിപരിപാടികളെ കുറിച്ചു വിവരിച്ചു.ഷാജി തേക്കാനത്ത്, ജിജി ജയനാരായൺ, മാത്യു അറപുരയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

സമ്മേളനത്തിൽ നടന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ ഉത്ഘാടന സമ്മേളനം വർണാഭമാക്കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com