ഡോക്യുമെന്ററി തയാറാക്കി ലോക റെക്കോര്‍ഡില്‍ പങ്കാളികളാകാന്‍ കേരളത്തിലെ പ്രതിഭകള്‍ക്ക് അവസരം

kangaroo-vision
SHARE

ബ്രിസ്‌ബെയ്ന്‍ ∙ സ്വന്തം പഞ്ചായത്തിനെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കി ലോക റെക്കോര്‍ഡില്‍ പങ്കാളികളാകാന്‍ കേരളത്തിലെ പ്രതിഭകള്‍ക്ക് അവസരമൊരുക്കി കങ്കാരു വിഷന്‍.

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത്  അവസരം ലഭിക്കാത്ത അഭിനയം, കഥാരചന, ഗാനരചന, സംവിധാനം, ക്യാമറ, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന കലാകാരന്മാരെ ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമ നിര്‍മാണ കമ്പനിയായ കങ്കാരു വിഷന്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി, ലോക രാഷ്ട്രങ്ങളില്‍  ഒരു സംസ്ഥാനത്തെ അടിസ്ഥാനപരമായ  വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി, അയ്യായിരത്തിലധികം കലാകാരന്മാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി തുടങ്ങി വിവിധ ലോക റെക്കോര്‍ഡുകള്‍ കേരളത്തിനായി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരം. യുവജനങ്ങളില്‍ സാംസ്‌കാരിക പാരമ്പര്യം, പരിസ്ഥിതി എന്നിവയെക്കുറിച്ചും സാമൂഹിക ബോധവും ചരിത്ര  പഠന അഭിരുചിയും  വളര്‍ത്താനും മത്സരം ലക്ഷ്യമിടുന്നു.

മുഴുവന്‍ ലോകരാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിലൂടെയും ലോകസമാധാനം, ദേശീയഗാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എഴുപത്തിയഞ്ചിലധികം രാജ്യക്കാരെ ഉള്‍പ്പെടുത്തിയുള്ള ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിം നിര്‍മാണത്തിലൂടെയും  പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആഗ്‌നെസ് ജോയ്, തെരേസ ജോയ്, കങ്കാരു വിഷന്‍ ഡയറക്ടറും നടനും സംവിധായകനും കൂടിയായ ജോയ് കെ മാത്യു എന്നിവരാണ് കേരളത്തിനായി പുതിയ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഡോക്യുമെന്ററി മത്സരം നടത്തുന്നത്.

വിജയികള്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. കൂടാതെ ഓരോ ജില്ലകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന 14 ടീമുകള്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രശസ്തി പത്രവും നല്‍കും.

കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം, ആദ്യ പഞ്ചായത്ത്  പ്രസിഡന്റ്, സ്‌കൂളുകള്‍ കോളേജുകള്‍ ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നദികള്‍ കായലുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍, കലാ -കായിക ചലച്ചിത്ര നാടക സാഹിത്യ-സാംസ്‌കാരിക -സാമൂഹ്യ -നിയമ -പത്രപ്രവര്‍ത്തന -ആത്മീയ - രംഗത്തെ സംസ്ഥാന-ദേശീയ-രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍,സ്വന്തം പേരില്‍ ഒരു ബുക്ക് എങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ തുടങ്ങിയ അടിസ്ഥാനപരമായ ചുരുക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി വേണം തയാറാക്കാന്‍. ഫോണിലോ സ്വന്തം  ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്താം. പരമാവധി 15 മിനിറ്റ് ആയിരിക്കണം ദൈര്‍ഘ്യം. വിശദ വിവരങ്ങള്‍ക്ക് : www.kangaroovision.com

സന്ദര്‍ശിക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS