സിബി ജോർജ് യോഗ്യതാപത്രങ്ങൾ ജപ്പാൻ ചക്രവർത്തിക്ക് സമർപ്പിച്ചു

sibi-george-japan
ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് യോഗ്യതാപത്രങ്ങൾ ജപ്പാൻ ചക്രവർത്തി നാറുഹിതോയ്ക്ക് സമർപ്പിക്കുന്നു.
SHARE

ന്യൂഡൽഹി ∙ ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് യോഗ്യതാപത്രങ്ങൾ ജപ്പാൻ ചക്രവർത്തി നാറുഹിതോയ്ക്ക് സമർപ്പിച്ചു. വ്യാഴാഴ്ച ടോക്കിയോയിലെ ഇംപീരിയൽ പാലസിൽ നടന്ന ചടങ്ങിലാണ് രേഖകൾ കൈമാറിയത്. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി പാലാ പൊടിമറ്റം കുടുംബാംഗമാണ്. 

നേരത്തെ സ്വിറ്റ്സർലൻഡ്, കയ്റോ, ദോഹ, ഇസ്‌ലാമാബാദ്, വാഷിങ്ടൻ, ടെഹ്റാൻ, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ലാണ് കുവൈത്തിൽ അംബാസഡറായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS