തീർഥാടനവും സിഡ്നി സിറ്റി ടൂറും ഏപ്രിലിൽ

city-tour
SHARE

മെൽബൺ ∙ മെൽബൺ സെൻറ്  മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയയിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിലേക്ക് ഏപ്രിൽ 18,19,20 തീയതികളിൽ തീർഥാടനം സംഘടിപ്പിക്കുന്നു. 

18-ാം തീയതി രാവിലെ മെൽബണിൽ നിന്നാണ് യാത്ര ആരംഭിന്നുന്നത്. 19-ാം തീയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ  കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന്, സിഡ്നിയുടെ വശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. 

 ഫിലിപ്സ് കുരിക്കോട്ടിൽ, ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യാത്രയ്ക്കാവശ്യമായ ഒരുക്കങ്ങൾ നടത്തി വരുന്നു. എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, കൺവീനർ  ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS