മെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം നടത്തുന്നു

karshakasree
SHARE

മെൽബൺ∙ മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി, ഇടവകതലത്തിൽ, "ക്നാനായ കർഷകശ്രീ മൽസരം" സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 മുതൽ മേയ് 31 വരെയുള്ള കാലയളവിലാണു മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. മൽസര വിജയികൾക്ക്, ALS മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനമായി നൽകും. 

ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, മൽസരത്തിന്റെ നിയമങ്ങളും നിബന്ധനകളും തയാറാക്കിയിരിക്കുന്നു . മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഇടവകാംഗങ്ങൾ, പേരു വിവരങ്ങൾ ഫെബ്രുവരി 15നു മുൻപായി ഇടവകയുടെ ഇ മെയിൽ ആയ knanayamissionmelborne@yahoo.com.au എന്നതിലേക്കു നേരിട്ടയയ്ക്കുകയോ, പാരിഷ് കൗൺസിൽ അംഗങ്ങളെയോ കൂടാരയോഗം ഭാരവാഹികളേയോ അറിയിക്കുകയോ ചെയ്യണമെന്നും ഇടവക വികാരി ഫാ.പ്രിൻസ് തൈപ്പുരയിടത്തിൽ 10–ാം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS