ADVERTISEMENT

കാൻബറ ∙ ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023–2024 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി 25നു നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ (ഡികെസിസി) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ സംഘടനകൾ അംഗമായി പ്രവർത്തിക്കുന്നു. 

 

ഫെബ്രുവരി 25നു മുൻ കെസിസിഒ അധ്യക്ഷന്മാരും തിരഞ്ഞെടുപ്പ് കമ്മീഷണന്മാരുമായ ബിനു തുരുത്തിയിൽ, ഡെന്നിസ് കുടിലിൽ, സജിമോൻ വരാകുകാലായിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 18നു ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ വെച്ച് നടക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

 

ഭാരവാഹികൾ: പ്രസിഡന്റ്: സജികുന്നുംപുറം (മെൽബൺ), വൈസ് പ്രസിഡന്റ്: റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ (കാൻബറ), സെക്രട്ടറി: ഷോജോ ലൂക്കോസ് തെക്കേ വലയിൽ (ബ്രിസ്ബെയ്ൻ), ജോയിന്റ് സെക്രട്ടറി: ജോജി തോമസ് ചിറയത്ത് (പെർത്ത്), ട്രഷറർ മൈക്കിൾ ജോസഫ് പാട്ടകുടിലിൽ (സിഡ്‌നി), എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ: ജോബി സിറിയക് എറിക്കാട്ട് (ന്യൂസിലൻഡ്), ടോണി തോമസ് ചൂരവേലിൽ (ടൗൺസ് വില്ല).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com