ക്ലാങ്ങ് (മലേഷ്യ)∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയിൽ ഏഴാമത്തെ ഷോറൂം തുറന്നു. ലിറ്റിൽ ഇന്ത്യ ക്ലാങ്ങിൽ പാർലമെന്റ് അംഗവും കോട്ട കെമുനിങ്ങിലെ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ വൈ.ബി. തുവാൻ ഗണബതിരു എഎൽ വെർമൻ ഷോറൂം ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫാർ ഈസ്റ്റ് റീജനൽ ഹെഡ് അജിത് മുരളി, ബ്രാഞ്ച് ഹെഡ് പി.നിജീഷ്, സി.വി.അൽജാസ് എന്നിവർ പങ്കെടുത്തു. മലേഷ്യയിൽ വരും മാസങ്ങളിൽ ഇപ്പോഹിയിലും, സെറെമ്പൻ ടൗണിലും 2 പുതിയ ഷോറൂമുകൾ കൂടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി, ഉപഭോക്താക്കൾക്ക് 3500 മലേഷ്യൻ റിങ്കിറ്റിന്റെ വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവും, 6000 റിങ്കിറ്റ് വിലമതിക്കുന്ന വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും സൗജന്യമായി ലഭിക്കും. യുകെ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ഈജിപ്ത്, കാനഡ, തുർക്കി, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.