മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ വാർഷിക ക്യാംപ് അവിസ്മരണിയമായി

melbourne-social-club-camp
SHARE

മെൽബൺ ∙ മെൽബണിലെ കലാ– സാമൂഹ്യ– സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മെൽബൺ സോഷ്യൽ  ക്ലബ്ബിന്റെ വാർഷിക ക്യാംപ് അംഗങ്ങളുടെ ഇടയിൽ ആവേശതിര ഉയർത്തി. മെൽബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക്കിൽ നിന്നും ഏതാണ്ടു മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്താൽ പ്രകൃതി സുന്ദരമായ കൺഡ്രി ടൗൺ അലക്സാൻഡ്രിയയിലെ അഡ്വവഞ്ചർ റിസോട്ടിൽ ആയിരുന്നു ക്യാംപ് നടന്നത്.

melbourne-social-club-camp-2

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച ക്യാംപ് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ ഭാവി പരിപാടികളുടെ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.ക്യാമ്പിന്റെ ഉൽഘാടനത്തോട് അനുബന്ധിച്ച് വൈകിട്ട് നടന്ന കലാസന്ധ്യക്ക് ചുക്കാൻ പിടിച്ചത് യുവജനങ്ങളുടെ പ്രതിനിധികളായ അഖിൽ, ഷാരോൺ എന്നിവർ ആയിരുന്നു. കൂടാതെ സ്റ്റെബിൻ ഓക്കാട്ടും പരിപാടികൾക്ക് നേതൃത്വം  കൊടുത്തു.

melbourne-social-club-camp-4

ശനിയാഴ്ച വൈകിട്ട് നടന്ന ഡിജെ നൈറ്റിന് അന്നാ ഷാനി, നീനു പോളയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഏതാണ്ട് ഇരുപതോളം ഫാമിലികൾ ഈ മൂന്ന് ദിവസത്തെ ക്യാമ്പിൽ സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.രേണു– വിമല തച്ചേടന്റെ സ്ഫടികം ആട് തോമാ ഏവർക്കും പ്രിയങ്കരമായി. സോബി– ഷീലു അവതരിപ്പിച്ച സോളോ ( ബോബി ചെമ്മണ്ണൂർ), റെജി– മേരിക്കുട്ടി പാറയ്ക്കൻ അവതരിപ്പിച്ച ജയൻ– സീമ, കുരിയാച്ചൻ – നിമ്മിയുടെ വ്യത്യസ്ഥ അവതരണശൈലി, തോമസ്കുട്ടി– ഷീജാ ഞാറവേലി അവതരിപ്പിച്ച മോണോ ആക്ട്, ഫിലിപ്പ്– സിൽവി കമ്പക്കാലുങ്കൽ അവതരിപ്പിച്ച വെസ്റ്റേൺ ഡാൻസ്, മോൻസി– എലിസബത്ത് പൂത്തുറ അവതരിപ്പിച്ച ഒറ്റക്കാൽ ഡാൻസ് എന്നിവ കാണികളെ ത്രസ്സിപ്പിച്ചു.

melbourne-social-club-camp-5

ബാബു– സ്നേഹ മണലേൽ, സ്റ്റീഫൻ ഓക്കാട്ടിന്റെ സിംഗിൾ ഡാൻസ് എന്നിവയും സന്തോഷപ്രദമായി. ഷാനിക്കും അന്നക്കും ഡിജെയുടെ ഫുൾ സപ്പോർട്ട് നേടി കാണികളെ കയ്യിൽ എടുത്തു. മൂന്ന് ദിവസം വ്യത്യസ്ഥങ്ങളായ  ഭക്ഷണം ക്യാമ്പിന്റെ വിജയത്തിന് ഒരു ഘടകമായി.

melbourne-social-club-camp-6

അലക്സാൻഡ്രിയ അഡ്വഞ്ചർ റിസോട്ടിലെ സ്വിംമ്മിംഗ് പൂൾ, ബോട്ടിംഗ്, സാഹസിക പരിപാടികൾ എല്ലാം തന്നെ അംഗങ്ങൾക്ക് ഹരമായി. മൂന്ന് ദിവസം ക്യാമ്പിലെ വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിച്ച് പുതിയതായി ചുമതലയേറ്റ ഭാരവാഹികൾ കഴിവ് തെളിയിച്ചു.

melbourne-social-club-camp-3

മൂന്ന് ദിവസം അംഗങ്ങളെ സന്തോഷത്തിൽ ആറാടിച്ച സ്റ്റീഫൻ ഓക്കാട്ട്, മോൻസി പൂത്തുറ, നീനു പോളയ്ക്കൽ, ഷാനി കോയിക്കളത്ത്, ഷീലു പുലിമലയിൽ, തോമസ് തച്ചേടൻ, തോമസ്കുട്ടി ഞാറവേലി, റ്റോമി നിരപ്പേൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS