ADVERTISEMENT
ബ്രിസ്ബെയ്ൻ∙ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാന ക്യാംപ് നടത്തി. കുർബാനയ്ക്കു ശേഷം വികാരി ഫാ. ലിജു സാമുവൽ, മുൻ വികാരി ഫാ. ജാക്സ് ജേക്കബ്, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ചെയ്ത പോസ്റ്റർ പ്രകാശനം ചെയ്തു. വീണാ ബോബിയാണു പോസ്റ്റർ ഡിസൈൻ ചെയ്തത്. കുർബാനയ്ക്കു ശേഷം ഫാ. ലിജു സാമുവല്ലിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്പ്രിങ്‌ വുഡ് ഡോണർ സെന്ററിൽ രക്തദാനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com