കാൻബറയിൽ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാലയർപ്പിച്ച് ഭക്തർ

ponkala
SHARE

കാൻബറ∙ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ആത്മസമർപ്പണത്തിന്റെ പൊങ്കാല അർപ്പിച്ച് ഭക്തർ. ഓസ്ട്രേലിയയിലെ  കാൻബറയിൽ അയ്യപ്പ സമാജമാണ് പൊങ്കാലയിടൽ ചടങ്ങ് സംഘടിപ്പിച്ചത്. മോസൺ വിഷ്ണുശിവ മന്ദിറിൽ ചൊവ്വാഴ്ച വൈകിട്ട് ആറോട് കൂടി പൊങ്കാലയിടൽ ആരംഭിച്ചു. കേരളത്തിൽ പൊങ്കാല അർപ്പിക്കുന്ന അതേദിവസം തന്നെ തങ്ങൾക്കും പൊങ്കാല ഇടാൻ സാധിച്ചതിന്റെ നിറവിലാണ് കാൻബറയിലെ ഭക്തജനങ്ങൾ. കാൻബറ ശ്രീ കാളികാമ്പാൽ ദേവസ്ഥാനം തന്ത്രി സുരേഷ് സ്വാമികളാണ് പൊങ്കാല പൂജകൾക്ക് നേതൃത്വം കൊടുത്തത്. അയ്യപ്പ സമാജം ഭാരവാഹികളായ റോഷൻ മേനോൻ, വിനോദ് ധനപാൽ, ജയകൃഷ്ണൻ, സനിൽ കുമാർ എന്നിവരാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS