മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികം: ലേലംവിളി ആരംഭിച്ചു

catholic-parish-melbourne
SHARE

മെൽബൺ ∙ മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർഥം ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി അങ്കണത്തിൽവെച്ചായിരുന്നു പരിപാടി. ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത മൂന്നരയടി നീളമുള്ള ചൊരയ്ക്ക വാശിയേറിയ ലേലംവിളിക്കൊടുവിൽ പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ വിളിച്ചെടുത്ത് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയിൽ രണ്ടരയടി നീളമുള്ള ചൊരയ്ക്ക സ്റ്റീഫൻ തെക്കേകൗന്നുംപാറയിൽ വിളിച്ചെടുത്തു. 

ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷികാലോഷങ്ങളുടെ ഭാഗമായി എല്ലാ ഞായറാഴ്ചകളിലും നോബിൾ പാർക്ക് പള്ളിയിലും ഫോക്നർ പള്ളിയിലും വെച്ച് ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്. ഇടവകാംഗങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ലേലം വിളി സാധനങ്ങൾ  കൈക്കാരൻമാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിനെയോ പാരിഷ് കൗൺസിൽ അംഗങ്ങളേയോ ഏൽപ്പിക്കണം.

നോബിൾ പാർക്ക് പള്ളിയിൽ മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്നർ പള്ളിയിൽ സിജു അലക്സ് വടക്കേക്കരയും കോർഡിനേറ്റർമാരാകും. അവരുടെ നേതൃത്വത്തിലാണ് ലേലം വിളികൾ സംഘടിപ്പിക്കുന്നത്. എല്ലാ ഇടവകാംഗങ്ങളും കുറഞ്ഞ പക്ഷം, ഒരു സാധനമെങ്കിലും ലേലം വിളിയ്ക്കായി നൽകുകയും ഒരു സാധനമെങ്കിലും ലേലത്തിൽ വിളിച്ചെടുത്ത് ഈ മഹാമഹത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്നു ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടത്തിൽ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS