ക്വാലലംപുർ ∙ ജോഹോർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ടീം ബ്രാൻഡ് പ്ലസ് പുരുഷ വിഭാഗത്തിലും സ്ക്കോട്ട് ടിഗ്രെസ് വനിതാ വിഭാഗത്തിലും ജേതാക്കളായി. ഞായറാഴ്ച ജോഹോർജയ ഡൈമൻ ബൗളിംഗ് കോർട്ടിൽ വെച്ചായിരുന്നു മൽസരം. ബ്രാൻഡ് പ്ലസ് 627 പോയിന്റ് നേടിയപ്പോൾ സ്ക്കോട്ട് ടിഗ്രെസ് 316 പോയിന്റു നേടിയാണ് വിജയിച്ചത്.
പുരുഷവിഭാഗത്തിൽ 621 പോയിന്റുമായി അധോലോകം സിൻഡിക്കേറ്റും വനിതാ വിഭാഗത്തിൽ 303 പോയിന്റുകളോടെ പിൻ ബ്രേക്കേഴ്സുമാണ് രണ്ടാം സ്ഥാനം നേടിയത്. 161 പോയിന്റ് നേടിയ ബിനോയ് കൈമളേയും 104 പോയിന്റ് നേടിയ രമ്യ സജീഷിനെയും ഇരു വിഭാഗങ്ങളിൽ നിന്നും ഏറ്റവും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ മുഖ്യാഥിതികളായ സഞ്ജുവും വിനിയും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജെഎംകെ അഡ്മിൻ പാനൽ ടൂർണമെന്റിന് നേതൃത്വം നൽകി.