ADVERTISEMENT

വിയന്ന ∙ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ദയാഭായിക്ക് വനിതാരത്ന പുരസ്ക്കാരം സമ്മാനിച്ചു. വനിതാ ദിനത്തോടനുബന്ധിച്ചാണ് ഗ്ലോബൽ വിമൻസ് ഫോറം പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ താഴെ തട്ടിലെ സ്ത്രീകളെ മുന്നോട്ട് കൊണ്ട് വരുമ്പോഴാണ് യഥാർഥത്തിൽ സ്ത്രീ സാംസ്കാരികത ഉയർത്തപ്പെടുന്നത്. സംഘടന വിഭാവന ചെയുന്നതും അത് തന്നെയാണെന്ന് ഡബ്ല്യുഎംഎഫ് സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ പ്രിൻസ് പള്ളിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു അഭിപ്രായപ്പെട്ടു.

സ്ത്രീകളെ ആദരിക്കുകയും അവരെ അംഗീകരിക്കുന്നതും തുടരും. സ്ത്രീ സമൂഹത്തെ ഉയർത്തി കൊണ്ടു വരുമ്പോൾ അത് കൃത്യമായ രാഷ്ട്ര നിർമിതിയുടെ ഭാഗമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡബ്ല്യുഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. രത്‌നകുമാർ ജനാർദ്ദനൻ പറഞ്ഞു. ഡബ്ല്യുഎംഎഫ് ഗ്ലോബൽ വിമൻസ് കോർഡിനേറ്റർ മേരി റോസ്‍ലറ്റ് ഫിലിപ്പ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. മലയാളം ഫോറം കോർഡിനേറ്ററും വിശ്വകൈരളി മാസികയുടെ എഡിറ്ററുമായ സപ്ന അനു ജോർജ് പ്രാർഥനാ ഗാനം ആലപിച്ചു. അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌ (ഗ്ലോബൽ ജോയിന്റ് സെക്രട്ടറി, ഖത്തർ) സ്വാഗതം പറഞ്ഞു.

ലോകത്തിലെ 163 രാജ്യങ്ങളിലായി വേരുകളുള്ള ഡബ്ല്യുഎംഎഫിന്റെ വനിതാ ദിന പരിപാടി സൂം വഴിയാണ് നടന്നത്. മിഡിൽ ഈസ്റ്റ്‌ റീജിനൽ കോർഡിനേറ്റർ (ഒമാൻ) അമ്മുജം രവീന്ദ്രനാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. തുടർന്ന്, ദയാ ഭായിയുടെ ജീവിതത്തെ കുറിച്ചുള്ള വിഡിയോ അവതരണവും നടന്നു. ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ഷിജോ തയ്യിൽ ആയിരുന്നു സാങ്കേതിക ചുമതല നിർവഹിച്ചത്. അർച്ചന (ഒമാൻ) കലാ പരിപാടികളുടെ ഏകോപനവും ഗീതാ രാജൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതകളുടെ ചിത്രങ്ങൾ ശേഖരിക്കുന്നതിന്റെ ഏകോപനവും ചെയ്തു. അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌ പോസ്റ്റർ ഡിസൈൻ നിർവഹിച്ചു.

ഡബ്ല്യുഎംഎഫ് ഏഷ്യ റീജിയൻ മീഡിയ കോർഡിനേറ്റർ ഡോ. കെ.വി. സുമിത്ര, ‘തീയൊരുവൾ’ എന്ന സ്വന്തം കവിതാ ചൊല്ലി. ന്യൂസിലാൻഡിൽ നിന്നുള്ള അതുല്യ മേനോന്റെയും ഈജിപ്ത് വിമൻസ് ഫോറം കോർഡിനേറ്റർ ഗീതാ വിഷ്ണുവിന്റെയും ഇറ്റലിയിലുള്ള ലീവിയ, ജോർജിയ, ഹന്ന എന്നിവരുടെ സ്ത്രീ ശാക്തീകരണത്തെ അധികരിച്ചുള്ള നൃത്തം, ജമൈക വിമൻസ് കോർഡിനേറ്റർ വത്സമ്മ തോമസിന്റെ പാട്ട് തുടങ്ങിയ കലാ പരിപാടികളും മോട്ടിവേഷൻ സ്പീക്കർ മധു മേനോന്റെ പ്രസംഗവും ചോദ്യോത്തരങ്ങളും ഉണ്ടായിരുന്നു. ഗ്ലോബൽ ഹെൽപ് ഡസ്ക് ഹെഡ് ഡോ. ആനി ലിബുവാണ് മധു മേനോനെ വനിതാദിന പരിപാടിയിൽ പരിചയപ്പെടുത്തിയത്. ആനി സമുവൽ (വിമൻസ് കോർഡിനേറ്റർ ഏഷ്യ റീജിയൻ), ബിനോൽ രാജേഷ് (മീഡിയ കോർഡിനേറ്റർ, അമേരിക്ക റീജിയൻ), നിമിഷ നാരായണ സ്വാമി (വിമൻസ് കോർഡിനേറ്റർ, ആഫ്രിക്ക റീജിയൻ), അനു ലിബ തയ്യിൽ (വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗൺസിൽ), ഡോ. മേരി സ്മിത (റീജിനൽ സെക്രട്ടറി, ഓഷിയാനാ റീജിയൻ) എന്നിവർ കാലിക പ്രസക്തമായ സ്ത്രീ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചു.

പരിപാടിയിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ കൗൺസിൽ ‘ഒപ്പം’ എന്ന പേരിൽ നടത്തിയ വനിതാ ദിനാഘോഷവും ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ആദരിക്കുകയും ചെയ്തു. ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ വി.എം. സിദ്ദിഖിന് ഈ അമ്മമാർക്ക് ഉപജീവനത്തിനായി തയ്യിൽ മെഷീൻ വാങ്ങി നൽകുന്നതിനുള്ള തുക കൈമാറുകയും ചെയ്തിരുന്നു. ‘ഒപ്പം’ പരിപാടിയുടെ വിഡിയോ ചിത്രാവതരണവും നടത്തി. കൂടാതെ, ‘കരുതൽ’ എന്ന പേരിൽ എറണാകുളം ജില്ലാ കമ്മിറ്റിയും വനിതാ ദിനാ പരിപാടി നടത്തിയിരുന്നു. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡബ്ല്യുഎംഎഫിന്റെ വിവിധ യൂണിറ്റുകളിൽ വളരെ പ്രശംസർഹമായ രീതിയിൽ വനിതാ ദിന പരിപാടികൾ നടന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീജ ടോമി ആശംസയും സിന്ധു സജീവ് നന്ദിയും പറഞ്ഞു. പ്രഭ ഹെൻഡ്രി (ഖത്തർ) ആയിരുന്നു അവതാരക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com