ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ കളിക്കളങ്ങളിൽ ഒരു പടക്കുതിരയെപോലെ കുതിച്ചു പാഞ്ഞ, ഓസ്ട്രേലിയൻ ഫുട്ബോൾ ഗ്രൗണ്ടുകളിൽ ചെറുപ്രായത്തിൽ  തന്നെ ഇതിഹാസങ്ങൾ തീർത്ത,  ബ്രിസ്‌ബെയ്ൻ മലയാളികളുടെ പ്രിയ താരം ഹെഗൽ ജോസഫിന്റെ പേരിലുള്ള കൈരളി ബ്രിസ്‌ബെയ്ൻ ഓൾ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കൂപ്പർസ് പ്ലെയിൻസിലുള്ള ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നൈതൻ ക്യാംപസ്സിൽ (Nathan Campus) മാർച്ച് 18 ശനിയാഴ്ച  രാവിലെ 7:00 മണി മുതൽ വൈകിട്ട് 7:30 വരെ  നടത്തുന്നു

 

കാൽപ്പന്തുകളിയുടെ സകല സൗന്ദര്യവും നെഞ്ചിലേറ്റി കൊണ്ട് 16  അന്തർസംസ്ഥാന ടീമുകൾ നാലു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്നു. ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കൈരളി നടത്തുന്ന ഈ ഫുട്ബോൾ മാമാങ്കത്തിലേക്ക് ഓസ്‌ട്രേലിയയിലുള്ള എല്ലാ ഫുട്ബോൾ പ്രേമികളെയും കൈരളി ബ്രിസ്‌ബെയ്ൻ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

 

ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന മോർട്ടഗേജ് ആൻഡ് ഫൈനാൻസ് ബ്രോക്കിങ്  കമ്പനി ആയ ലോൺ ഹൗസ് ലെൻഡിങ് സൊല്യൂഷൻസ് ആണ് ഈ ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ. 

 

നാലു പൂളുകളിലായി ഇരുപത്തിയഞ്ചോളം മത്സരങ്ങൾ അരങ്ങേറുമ്പോൾ ഈ ടൂർണമെന്റിലെ വിജയികളെ കാത്തിരിക്കുന്നതു കൈ നിറയെ സമ്മാനങ്ങളാണ്.  2501 ഓസ്‌ട്രേലിയൻ ഡോളറും എവർറോളിങ് ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കായി 1001 ഡോളർ ക്യാഷ്  പ്രൈസും റണ്ണർ അപ്പ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്കായി 501 ഡോളർ ക്യാഷ്  പ്രൈസും ഷിൽഡും നാലാം സ്ഥാനക്കാർക്കായി 251 ഡോളർ ക്യാഷ്  പ്രൈസും ആണു സംഘടകർ ഒരുക്കിയിരിക്കുന്നത്. 

 

ടൈറ്റിൽ സ്പോൺസറായ ലോൺ ഹൗസ് ലെൻഡിങ്  സൊല്യൂഷനോടൊപ്പം പ്രോപ്പർട്ടി ഗ്രൂപ്പുകളായ സെഞ്ച്വറി ട്വന്റി വൺ,  വൈകിട്ട് 8ന് പ്രോപ്പർട്ടീസ്,  സ്മാർട്ട് ഫ്ളോറിങ്, മൂസാപ്പിള്ളി കാറ്ററിംഗ്‌സ്,  ലെമൺ ചില്ലിസ്, ഓസി നെറ്റ്  റിയൽ എസ്റ്റേറ്റ്,  ഓറഞ്ച് വാലി റിസോർട്സ്,  ബ്രിസ് അക്കൗണ്ട്സ്,  ദോശ ഹട് റസ്റ്ററന്റ്, എലഗന്സ് ഷട്ടെര്സ് ആൻഡ് ബ്ലൈൻഡ്‌സ്,  കലവറ കാറ്ററിംഗ്‌സ്,  ഇഞ്ചക്കൽ ലോയേഴ്സ്,  ഇന്ത്യൻ സ്‌പൈസ് ഷോപ്,  ഫ്ലൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ്, ട്രിനിറ്റി അക്കൗണ്ടൻസ്  എന്നിവരാണ് ടൂർണമെന്റിന്റെ ഇതര സ്‌പോൺസർമാർ.

 

ടൂർണമെന്റിലെ മികച്ച കളിക്കാരന് ഗോൾഡൻ ബോൾ,  മികച്ച യൂത്ത് പ്ലെയറിനു ഗോൾഡൻ ബോയ്,  ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന കളിക്കാരന് ഗോൾഡൻ ബൂട്ട്,  ഏറ്റവും മികച്ച  ഗോൾ കീപ്പറിന്  ഗോൾഡൻ ഗ്ലോവ്  എന്നിങ്ങനെ നിരവധി വ്യക്തിഗത സമ്മാനങ്ങളും കൈരളി ബ്രിസ്‌ബേൻ ഒരുക്കിയിട്ടുണ്ട്.  

 

1. സ്പോർട്ടിങ് FNQ,   കെയിൻസ് 

2. ടൈരന്റ്  ടസ്‌കേഴ്‌സ് എഫ്സി, ടൂവുമ്പ 

3. ഗോൾഡ് കോസ്റ്റ് സ്റ്റോർമ്മസ്‌,  ഗോൾഡ് കോസ്റ്റ് 

4. സൺ ഷൈൻ കോസ്റ്റ് എഫ് സി

5. മീശ  എഫ് സി,  ബ്രിസ്‌ബേൻ    

6. ബ്രിസ്‌ബെയ്ൻ  ബ്ലാസ്റ്റേഴ്‌സ് 

7. മെൽബോൺ സൺ ഷൈൻ എഫ്സി

8. കാന്റർബറി  എഫ്സി,  സിഡ്നി 

9. ബ്രിസ്‌ബെയ്ൻ ടൈറ്റൻസ് 

10. ഇപ്സ്വിച്ച് യുണൈറ്റഡ്‌ എഫ്സി

11. കോസ്റ്റൽ  എഫ്സി,  സൺ ഷൈൻ കോസ്റ്റ്

12. സോക്കാർ എഫ്സി,  ബ്രിസ്‌ബേൻ

13. സൗത്ത് സൈഡ് സോക്കർ സ്റ്റുഡ്സ്,  ബ്രിസ്‌ബെയ്ൻ  

 

എന്നിങ്ങനെ മെൽബൺ,  കാൻബറ,  സിഡ്നി,  ക്യുൻസ് ലാൻഡ്  എന്നിവിടങ്ങളിൽ നിന്ന് 13 അന്തർ സംസ്ഥാന ക്ലബ്ബുകളിൽ നിന്നുമായി പതിനാറു ടീമുകൾ നാലു പൂളുകളിലായി മാറ്റുരക്കുന്ന അത്യന്തം വാശിയേറിയ ഒരു ഫുട്ബോൾ മത്സരത്തിനാണ്  ബ്രിസ്‌ബേൻ മാർച്ച് മാസം പതിനെട്ടാം തിയതി സാക്ഷ്യം വഹിക്കുക.

 

ഫുട്ബോൾ കളിക്കളത്തിലേക്കു കാലെടുത്തു വയ്ക്കുന്ന ഭാവി വാഗ്ദാനങ്ങളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ളവരുടെ നാലു പ്രദർശന മത്സരങ്ങൾ. എല്ലാറ്റിലും ഉപരിയായി ക്ഷിണിതരാകുന്ന കളിക്കാർക്കും കാണികൾക്കും  ഗ്രൗണ്ടിലുള്ള  നടൻ തട്ടുകടയിൽ നിന്നും ഇടിയപ്പം – മുട്ടക്കറി , തട്ട് ദോശ –ചമ്മതി ,  പൊറോട്ട – ബീഫ് ,  ബിരിയാണി,  ഫ്രൈഡ് റൈസ് & ചിക്കൻ കറി,  സ്നാക്സ് ഐറ്റംങ്ങളായ പഴം പൊരി,  പരിപ്പുവട,  ഉള്ളിവട എന്നിവ ലഭ്യമാണ്.  കൂടാതെ ഐസ്ക്രീം സ്റ്റാളിൽ വിവിധ തരത്തിലുള്ള സ്ക്രീമുകളും ഡ്രിങ്ക്സ് ബൂത്തിൽ കുലുക്കി സർബത്ത്,  ഫ്രഷ് ലൈയിം, വിവിധ തരം ഫ്രൂട്ട് ജ്യൂസുകൾ എന്നിവ ലഭ്യമാണ്.  

 

ടൂർണമെന്റ് ആഘോഷകരമാക്കാൻ മത്സരങ്ങളുടെ ഇടവേളകളിൽ ചൈനീസ് ലയൺ ഡാൻസ്,  വിവിധ ഇന്ത്യൻ ഡാൻസുകൾ എന്നിവ ഉണ്ടായിരിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com