വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചാപ്റ്റർ വനിതാ ദിനം ആഘോഷിച്ചു

wmf-malaysia
SHARE

ക്വാലലംപുർ ∙ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യൻ ചാപ്റ്റർ വനിതാ വിഭാഗം ‘സ്ത്രീ ശാക്തീകരണവും മാനവികതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിനം ആഘോഷിച്ചു. വിജ്ഞാനവും വിനോദവും കോർത്തിണക്കി ‘ശലഭങ്ങൾ’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധനേടി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ പ്രതിപാദിച്ചുകൊണ്ട് പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. രേണു ഗോപിനാഥ് പ്രസംഗിച്ചു. 

വേൾഡ് മലയാളി ഫെഡറേഷന്റെ വനിതാ പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിച്ചു. വനിതാ സംരംഭകരുടെ ഗാർഹിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച തുക മലേഷ്യൻ അസോസിയേഷൻ ഓഫ് ബ്ലൈൻഡ്സ് മേധാവി ജോർജ് തോമസിന് കൈമാറി. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കോർഡിനേറ്റർ രാജ ലക്ഷ്മി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജ എസ് നായർ നന്ദിയും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA