വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാംപ്

navodaya-camp
SHARE

മെൽബൺ ∙ നവോദയ വിക്ടോറിയ 'ദുൻഗാല 23' എന്ന പേരിൽ സംഘടിപ്പിച്ച ത്രിദ്വിന ക്യാംപ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളും പങ്കെടുത്തു. ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാംപ് . വനിതകൾക്കായി യോഗ പരിശീലന ക്ലാസ്, ചർച്ച , മറെ നദിയിലൂടെ ബോട്ടിങ്, വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ, ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാംപിന്റെ മാറ്റ് കൂട്ടി..

നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ്.പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ബാലസാഹിത്യകാരൻ സി. ആർ ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല - 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാംപ് അംഗങ്ങളെ പരിചയപ്പെടുത്തി. രാകേഷ് കെ.ടി, ഗിരീഷ് കുമാർ എന്നീ കോഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാംപ് സംഘടിപ്പിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA