ഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർസിങ്ങർ സീസൺ 2 ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

puma-star-singer
SHARE

കാൻബറ∙ ഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർ സിങ്ങർ സീസൺ 2 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഓസ്ട്രേലിയയിൽ നടക്കുന്ന ഏറ്റവും വലിയ സംഗീത  മത്സരത്തിന് പെർത് ഒരുങ്ങി കഴിഞ്ഞു. പെർത്, സിഡ്നി, മെൽബൻ, ബ്രിസ്ബൈൻ, കാൻബറ എന്നിവിടങ്ങളിൽ നിന്നുള്ള 50 ൽ അധികം മത്സരാർഥികളാണു രണ്ടു ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ തിരഞ്ഞെടുക്കുന്നവരുമായി ഫൈനൽ റൗണ്ട് മത്സരങ്ങൾ ജൂലൈ 29 നു ആണ് നടക്കുക. കേരളത്തിലെ മികച്ച ഗായകരെ അണിനിരത്തി  ഓസ്ട്രേലിയൻ ഡ്രീംസ്‌ 2023 എന്ന മെഗാഷോയും ഉണ്ടായിരിക്കും. 13 പേരടങ്ങുന്ന കേരളത്തിൽ നിന്നാനുള്ള മദ്രാസ്‌ മെയിൽ എന്ന മ്യൂസിക് ബാൻഡിനോടൊപ്പം രഞ്ജിനി ജോസ്, നാടൻ പാട്ടുകളുടെ പുതിയ മുഖം അതുൽ നറുകര, സീ മ്യൂസിക് റിയാലിറ്റി ഷോ ഫെയിം വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കുന്നു. പൂമയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കു ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും. ടിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്‌ ആറിനു നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS