സേവനം ഓസ്‌ട്രേലിയ വിഷു ആഘോഷവും അവധിക്കാല വർക്ക്ഷോപ്പും

sevanam-perth
SHARE

പെർത്ത് ∙ സേവനം ഓസ്‌ട്രേലിയ വിഷു ആഘോഷവും കുട്ടികൾക്കായുള്ള അവധിക്കാല വർക്ക്ഷോപ്പും സംഘടിപ്പിച്ചു. മൂന്നു വിഭാഗങ്ങളിൽ സ്പെല്ലിംഗ് ബീ മൽസരം, വിഷുക്കണി ദർശനം, വിഷു കൈനീട്ടം വിതരണം, വിഷു സദ്യ എന്നിവ നടന്നു. പരിപാടിക്ക് സേവനം ഓസ്‌ട്രേലിയ സെക്രട്ടറി സുമോദ് കുമാർ സ്വാഗതം പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നടന്ന കുട്ടികളുടെ വർക്ക്ഷോപ്പ് അർമഡയിൽ സിറ്റി കൗൺസിൽ കൗൺസിലർ പീറ്റർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മൾട്ടികൾച്ചറൽ സർവ്വീസ് സെൻറ്റർ ഡബ്ല്യൂഎ ജോബ്സ് ആൻഡ് സ്കിൽസ് സെന്റർ ടീം ലീഡർ പിർസിസ് ഷറോഫ് കരിയർ ഗൈഡൻസും കൃഷ്ണ അനീഷ് കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്സും എടുത്തു. 

sevanam-perth-2

ആഞ്ജല രാജീവ്, അഞ്ജലി രാജീവ് എന്നിവർ ചേര്‍ന്ന് ഒറിഗാമി ഷേപ്പ്സ് അവതരിപ്പിച്ചു. പരിപാടിക്ക് സേവനം ഓസ്‌ട്രേലിയ വൈസ് പ്രസിഡന്റ് ബിനീഷ് നന്ദി രേഖപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS