ക്വാലാലംപൂർ∙ വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചാപ്റ്റർ ചിൽഡ്രൻസ് വിഭാഗം നടത്തിയ "ചങ്ങാതിക്കൂട്ടം 2023" എന്ന കുട്ടികളുടെ പ്രത്യേക പരിപാടി ശ്രദ്ധേയമായി. "ആത്മവിശ്വാസത്തിന് അതിർവരമ്പുകൾ ഇല്ല" എന്ന സന്ദേശവുമായി മലേഷ്യയിലെ മലയാളി കുരുന്നുകൾ ആട്ടവും പാട്ടുമായി സംഘടിപ്പിച്ച പരിപാടി ജനശ്രദ്ധ നേടി. അവതരണത്തിലും സംഘാടനത്തിലും പൂർണ്ണമായും കുട്ടികളുടെ പങ്കാളിത്തമായിരുന്നു ഈ പരിപാടിയുടെ സവിശേഷത.

ഇംഗ്ലീഷ് പദങ്ങളുടെ അക്ഷരം ചൊല്ലൽ, ഫാഷൻ ഷോ തുടങ്ങി കൊച്ചു മിടുക്കന്മാരും മിടുക്കികളും അണി നിരന്ന കലാപരിപാടി വീക്ഷിക്കാൻ നിരവധി പേർ കാണികളായെത്തി. വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചിൽഡ്രൻസ് വിങ് കോഓർഡിനേറ്റർ അൻസി ഷാഹിദ് മേൽനോട്ടം വഹിച്ചു. ചടങ്ങിൽ മാസ്റ്റർ വേദാന്ത് വെങ്കിടാചലം സ്വാഗതവും മാസ്റ്റർ വിവാൻ രോഹൻ നന്ദിയും പറഞ്ഞു.