മെൽബൺ ∙ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക് ചരിത്രാവബോധത്തോടെ ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.
പെർത്ത്, മെൽബൺ, സിഡ്നി, ബ്രിസ്ബൻ എന്നിവിടങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. ബ്രിസ്ബനിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്‌നിയിലും നാടകോത്സവങ്ങൾ അരങ്ങേരി. പ്രഭാഷണങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.