ADVERTISEMENT

മിസ്സിസാഗ: സംഗീതപ്രേമികളുടെ ഇഷ്ടതാരങ്ങളായ ഗോപി സുന്ദറും സിദ്ധാർഥ് മേനോനും ഒന്നിക്കുന്നു. കാനഡയിൽ ആറിടത്തായി നടത്തുന്ന ഗോപി സുന്ദർ ലൈവ് ഓൺസാംബിളിലാണ് ഈ കൂട്ടുകെട്ട് അരങ്ങിലെത്തുക.  അമൃത സുരേഷ്, ജാസിം ജമാൽ, ശ്വേത അശോക് എന്നിവരാണ് സംഘത്തിലെ മറ്റു ഗായകർ. ഗായകരെല്ലാംതന്നെ എത്തിക്കഴിഞ്ഞു. അർപ്പൺ തേജസ് പ്രൊഡക്ഷൻസ് എന്റർടെയ്ൻമെന്റുമായി ചേർന്ന് മാളൂ എന്റർടെയ്ൻമെന്റ് ഗ്രൂപ്പാണ് ഷോ ഒരുക്കുന്നതെന്ന് മുഖ്യസംഘാടകൻ ബിജു കട്ടത്തറ അറിയിച്ചു. 

 

ആദ്യ സംഗീതപരിപാടി ജൂൺ രണ്ട് വെള്ളിയാഴ്ച മിസ്സിസാഗയിലാണ്.  മ്യൂസസ് കേരളയുടെ ആഭിമുഖ്യത്തിലുള്ള ഈ പരിപാടി അനാപലിസ് ഹാളിൽ വൈകിട്ട് ഏഴിന് തുടക്കമാകും. റജി സുരേന്ദ്രൻ, ബിജു മാത്യൂസ്, ശുഭ പിള്ള, പ്രദീപ് ചേന്നംപള്ളിൽ, സനീഷ് ജോസഫ് എന്നിവരാണ് മ്യൂസസ് കേരളയുടെ അണിയറക്കാർ. 

 

ജൂൺ മൂന്ന് ശനി ഡുമാസിന്റെ നേതൃത്വത്തിൽ പിക്കറിങ്ങിലാണ് രണ്ടാമത്തെ ഷോ. അപ്പോസ്റ്റലിക് പെന്തക്കോസ്റ്റൽ ചർച്ചിലാണ് ഇതിന് വേദിയൊരുങ്ങുക. മനോജ് കരാത്തയാണ് രണ്ടു ഷോകളുടെയും മെഗാസ്പോൺസർ. ജൂൺ നാല് ഞായർ മാളൂ എന്റർടെയ്ൻമെന്റ് ഗ്രൂപ്പിന്റെ ആതിഥേയത്വത്തിൽ ലണ്ടനിലെ സെന്റനിയൽ ഹാളിലാണ് സംഗീതപരിപാടി ഈയാഴ്ചത്തെ മൂന്നാമത്തെ ഷോ. മോഹൻദാസ് കളരിക്കൽ മണിക്ണ്ഠദാസാണ് മെഗാ സ്പോൺസർ. 

 

പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാനാകുംവിധം സദസിന്റെ താൽപര്യമനുസരിച്ചുള്ള പാട്ടുകളാകും അവതരിപ്പിക്കുകയെന്ന് ഗോപി സുന്ദർ പറഞ്ഞു. കാനഡയിലെ ആദ്യ സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണെന്ന് സിദ്ധാർഥ് മേനോൻ, അമൃത സുരേഷ്, ജാസിം ജമാൽ, ശ്വേത അശോക് എന്നിവർ പറഞ്ഞു. ജൂൺ ഒൻപത് വെള്ളിയാഴ്ച സികെസിഎയുടെ ആഭിമുഖ്യത്തിൽ എഡ്മിന്റൻ, പത്ത് ശനിയാഴ്ച എംഎഎമ്മിന്റെ നേതൃത്വത്തിൽ വിന്നിപെഗ്,  പതിനൊന്ന് ഞായറാഴ്ച എൻഎംഎസിന്റെ ആതിഥേയത്വത്തിൽ ഡെൽറ്റ എന്നിവിടങ്ങളിലാണ് മറ്റു ഷോകൾ നടക്കുക. 

 

English Summary: Gopi Sundar Show in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com