ADVERTISEMENT

വോലോംങ്∙ ചൈനയിലെ വോലോംങ്ങിലെ വെളുത്ത പാണ്ട വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ വൈറലായി. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏക വെളുത്ത പാണ്ടയാണിതെന്ന് (അൽബിനോ പാണ്ട) സംശയിക്കപ്പെടുന്നു. ചൈനയിലെ വോലോംങ് നാഷണൽ നേച്ചർ റിസർവിലാണ് പാണ്ടയെ കണ്ടെത്തിയത്. അഞ്ചോ ആറോ വയസ്സ് പ്രായമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഏകദേശം 2,000 മീറ്റർ (6,561 അടി) ഉയരത്തിൽ സ്ഥാപിച്ച ക്യാമറകളിലാണ് വെളുത്ത പാണ്ടയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. 

ആദ്യമായി ഈ പാണ്ടയെ കണ്ടെത്തിയത് 2019 ഏപ്രിലാണ്. വോലോംഗ് നാഷണൽ നേച്ചർ റിസർവ് പാണ്ടയുടെ ചിത്രങ്ങൾ 2019  മേയിൽ പുറത്തറിക്കി. സമൂഹ മാധ്യമങ്ങളിൽ പാണ്ടയുടെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പാണ്ടയെ നിരീക്ഷിക്കാൻ റിസർവ് അധികൃതർ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പാണ്ടയുടെ പ്രവർത്തനങ്ങളും ശീലങ്ങളും ഗവേഷണത്തിലൂടെ കണ്ടെത്താനാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

പീപ്പിൾസ് ഡെയ്‌ലിയുടെ റിപ്പോർട്ട് അനുസരിച്ച്, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മീറ്റർ ഉയരത്തിൽ മഞ്ഞുപാളികളിൽ നടന്ന് വെളുത്ത പാണ്ട കറുപ്പും വെളുപ്പും ഇടകലർന്ന മറ്റ് പാണ്ടുകളുമായി ഇടപഴകുന്നുണ്ട്. വെളുപ്പ് നിറം പാരമ്പര്യമായി ലഭിക്കുമോ എന്നും സ്ഥിരമായി ജനിതകമായി കൈമാറ്റം  ചെയ്യപ്പെടുമോ എന്നും ഇപ്പോഴും വ്യക്തമല്ലെന്ന് ഗവേഷകർ അറിയിച്ചു.

English Summary: Rare All-White Panda Spotted In China's Nature Reserve

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com