ADVERTISEMENT

ബ്രിസ്‌ബെയ്ൻ∙ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ സൺഡേ സ്കൂൾ വാർഷിക ദിനം  ആഘോഷിച്ചു. ഇടവക വികാരി റവ.ഫാ.ചെറിയാൻ വർഗീസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇടവക സെക്കട്ടറി ജിലോ ജോസ്, ട്രസ്റ്റി ആൽവിൻ രാജ് എന്നിവർ ആശംസകൾ അറിയിച്ചു.  സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല ജേക്കബ് സൺഡേ സ്കൂളിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 

sunday-school

കഴിഞ്ഞ വര്‍ഷം  ഇടവകയിൽ സംഘടിപ്പിച്ച  വിവിധ പരിപാടികളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സൺഡേ സ്കൂളിന്റെ പ്രവർത്തനത്തിന് സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഹെഡ്മിസ്ട്രസിനേയും സഹ അധ്യാപകരെയും ഇടവകവികാരി പ്രത്യേകം അഭിനന്ദിച്ചു. സൺഡേസ്കൂൾ വാർഷിക ദിന ചടങ്ങുകൾ കുട്ടികളുടെയും ഇടവകജനങ്ങളുടെയും ഓർമ്മയിൽ തങ്ങിനിൽക്കുന്ന വിധംകാര്യങ്ങൾ ക്രമീകരിച്ചത്  പ്രോഗ്രാം കോ ഓർഡിനേറ്റർമാരായിരുന്ന സോണി കോശി, എലിസബേത് ഷോജിഎന്നിവരുടെ അക്ഷീണ പ്രവർത്തനം ഒന്നുകൊണ്ടും സൺഡേ സ്കൂൾ ടീച്ചേഴ്‌സിന്റെയും കുട്ടികളുടെയുംനിസ്തുലമായ സഹകരണത്താലുമാണെന്നു ഇടവക വികാരി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് അലൻ ഷോജി നന്ദി പറഞ്ഞു.

English Summary: Sunday School Annual Day was observed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com